അയോധ്യയിലെ രാംജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് . രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷേത്ര നിര്‍മ്മാണ സഭയുടെ പ്രഥമ യോഗമാണ് ഇന്ന് നടക്കുന്നത്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമടക്കം പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.
ട്രസ്റ്റ് അംഗങ്ങള്‍ എല്ലാവരും ഇന്നലെ തന്നെ തന്നെ ഡല്‍ഹിയില്‍ ഇതിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രസ്റ്റിലെ പ്രഥമ അംഗമായ കെ.പരാശരന്റെ ന്യൂഡല്‍ഹിയില്‍ ഉള്ള വസതിയില്‍ വെച്ച് വൈകിട്ട് അഞ്ചുമണിയോടെയായിരിക്കും യോഗം ആരംഭിക്കുക.രാം ജന്മ ഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് അടക്കം പലരും യോഗത്തിനെത്തും.