26.6 C
Kollam
Thursday, December 26, 2024
HomeRegionalReligion & Spiritualityഇന്ന് നബിദിനം ; പ്രവാചക പിറവി ദിനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ; നാടെങ്ങും ആഘോഷം

ഇന്ന് നബിദിനം ; പ്രവാചക പിറവി ദിനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ; നാടെങ്ങും ആഘോഷം

ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് കേരളത്തില്‍ നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിന്റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മദ്രസകളും പള്ളികളും കേന്ദ്രീകരിച്ച് നടന്നുവരുന്ന ആഘോഷങ്ങളില്‍ പ്രവാചക കീര്‍ത്തനങ്ങളും, നബിദിന സന്ദേശ റാലിയും മതപ്രഭാഷണങ്ങളും നടക്കും. ഇതിനു പുറമെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഭക്ഷണ വിതരണം തുടങ്ങിയ ചടങ്ങളുകളും നബിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments