25.5 C
Kollam
Friday, November 22, 2024
HomeRegionalReligion & Spiritualityആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ക്ഷേത്രം ; തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലെ ആചാരങ്ങളെ പറ്റി ആരെങ്കിലും...

ആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ക്ഷേത്രം ; തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലെ ആചാരങ്ങളെ പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ?

ആര്‍ത്തവകാലത്തും സ്ത്രീകള്‍ പൂജ നടത്തുന്ന ഒരുക്ഷേത്രം തമിഴ്‌നാട്ടിലുണ്ട്. മറ്റെങ്ങുമല്ല കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കോയമ്പത്തൂരില്‍. മാ ലിംഗ ഭൈരവി എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ആര്‍ത്തവ കാലമാണെങ്കില്‍ പോലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പതിവൊന്നും ഇവിടെ ഇല്ല. ഈ സമയത്തും സ്ത്രീകള്‍ തന്നെയാണ് ഇവിടെ പൂജ നടത്തുന്നത്.

നഗരത്തിലെ സദ് ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് മാ ലിംഗാ ഭൈരവി ക്ഷേത്രം . ഇവിടെ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാം.
മാലിംഗ ഭൈരവി ക്ഷേത്രത്തില്‍ സ്ത്രീകളും പുരുഷന്‍മാരും പ്രാര്‍ത്ഥനക്ക് എത്താറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ശ്രീ കോവിലിനുള്ളില്‍ ആരാധന നടത്താനുള്ള അവകാശം.
വനിത സന്യാസിനികള്‍ക്കും ഭക്തകള്‍ക്കും ആര്‍ത്തവകാലത്തും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാം. സദ്ഗുരിവിന്റേതാണ് ഈ ആശയം.

രാജ്യത്ത് മിക്കയിടങ്ങളിലും ഹൈന്ദവവിശ്വാസം അനുസരിച്ച് ആര്‍ത്തവകാലം അശുദ്ധമായാണ് കരുതപ്പെടുന്നത്. ആര്‍ത്തവകാലത്ത് ആരാധന നടത്തുന്നതിനും വിശുദ്ധ ഗ്രന്ഥങ്ങളില്‍ സ്പര്‍ശിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനെയെല്ലാം മറികടക്കുന്ന ഒരു പോസിറ്റീവ് സന്ദേശം ഈ ക്ഷേത്രം നല്‍കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments