നിർത്തിവച്ചിരുന്ന കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ് ബുധനാഴ്‌ച മുതൽ പുനഃരാരംഭിക്കും.സ്പെഷ്യൽ ട്രെയിനായിട്ടാണ് സർവീസ്. പാസഞ്ചറിൽ 10 രൂപ ആയിരുന്ന മിനിമം ടിക്കറ്റ് നിരക്ക് സ്പെഷ്യൽ ട്രെയിനുകളിൽ 30 രൂപയാണ്.
15ന് ചെങ്കോട്ട-കൊല്ലം, 16ന് കൊല്ലം-ചെങ്കോട്ട പാസഞ്ചറുകൾ ഓടിത്തുടങ്ങും. രാവിലെ 10.20ന് കൊല്ലത്തുനിന്നും 11.35ന് ചെങ്കോട്ടനിന്നും ട്രെയിൻ പുറപ്പെടും. ചെങ്കോട്ട-കൊല്ലം സ്പെഷ്യൽ എത്തിച്ചേരുന്ന സമയം: 11.45 ഭഗവതിപുരം, 12.25 ന്യൂ ആര്യങ്കാവ്, 12.40 തെന്മല, 1.11 ഇടമൺ, 1.45 പുനലൂർ, 1.55 ആവണീശ്വരം, 2.11 കൊട്ടാരക്കര, 2.21 എഴുകോൺ, 2.40 കുണ്ടറ, 2.53 കിളികൊല്ലൂർ, 3.35 കൊല്ലം. കൊല്ലം-ചെങ്കോട്ട സ്പെഷ്യൽ: രാവിലെ 10.20 കൊല്ലം, 10.30 കിളികൊള്ളൂർ, 10.42 കുണ്ടറ, 10.56 എഴുകോൺ, 11.06 കൊട്ടാരക്കര, 11.22 ആവണീശ്വരം, 11.45 പുനലൂർ, 12.05 ഇടമൺ, 12.28 തെന്മല, 12.56 ന്യൂ ആര്യങ്കാവ്, 1.30 ഭഗവതിപുരം, 2.20 ചെങ്കോട്ട.
ഈ ട്രെയിനുകളിൽ റിസർവേഷൻ ഇല്ല. സീസൺ ടിക്കറ്റുകാർക്ക് യാത്രചെയ്യാം. ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, ഒറ്റക്കൽ, കുരി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് സ്റ്റേഷനുകളിൽ നിർത്തില്ല.