27.8 C
Kollam
Saturday, December 21, 2024
HomeNewsകേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി; സംസ്ഥാനത്ത് ആഭ്യന്തര ഇടപെടൽ എവിടെ?

കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി; സംസ്ഥാനത്ത് ആഭ്യന്തര ഇടപെടൽ എവിടെ?

കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി? പല പോലീസുകാരും എന്താണ് ചെയ്യുന്നതെന്ന് പോലും അവർക്ക് തന്നെ അറിയില്ല. അധികാര ഗർവ്വോ? അതോ, ആരും ചോദിക്കാനാല്ലെന്ന ഭാവമോ?
യഥാർത്ഥത്തിൽ കേരള സംസ്ഥാന ഭരണത്തിൽ ആഭ്യന്തര വകുപ്പ് എന്നൊന്നുണ്ടോ? ഇത്രയും ലജ്ജാകരമായ ഒരവസ്ഥ ഇതിന് മുമ്പ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
എന്തെല്ലാം മാനഹാനിയും അപകീർത്തിയുമാണ് സംസ്ഥാനത്ത് പോലീസ് ചെയ്തു കൊണ്ടിരിക്കുന്നത്!

യഥാർത്ഥത്തിൽ ജനങ്ങൾ ഇതെല്ലാം കാണുകയും കേൾക്കുകയും സഹിക്കുകയുമാണ്.
വിദേശീയെ മദ്യത്തിന്റെ പേരിൽ അപമാനിച്ചതും

സ്വീഡിഷ് പൗരനോട് പോലീസ്

ഇന്ന്(3.1.22) മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ ഇട്ട് ചവിട്ടിയതും ഒക്കെ വാർത്തകളായി നിറഞ്ഞു കൊണ്ടേയിരിക്കുന്നു…

പോലീസ് ബൂട്ടിട്ട് ചവിട്ടുന്നു

ഇവയിൽ നിന്നുമൊക്കെ മനസിലാക്കേണ്ട ചില വസ്തുതകളിലേക്ക് ഒന്ന് ചിന്തിക്കാം.
പോലീസുകാരിൽ ഇപ്പോൾ ക്രിമിനലുകൾ വർദ്ധിക്കുകയാണ്. ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവർഗ്ഗമാണെന്ന പഴയ കൊളോണിയൽ വീക്ഷണം പുലർത്തുന്നവരാണ് പോലീസുകാരിൽ കുറേപ്പേരെങ്കിലും. അതാണ് ആരെങ്കിലും ഒരക്ഷരം എതിർത്തു പറഞ്ഞാൽ പോലീസ് പെട്ടെന്ന് പ്രകോപിതരാകുന്നതും മർദ്ദനമുറകൾ പുറത്തെടുക്കുന്നതും.

പോലീസിനെപ്പെറ്റി ഇത്തരം അഭിപ്രായം പറഞ്ഞത് പോലീസ് തലപ്പത്തുള്ളവരാണ്. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധാരണ ജനാധിപത്യ ഭരണത്തിന് എതിരാണ്.

പോലീസുകാർ ക്രിമിനലുകളാകുന്നത് ഇന്ന് ഒറ്റപ്പെട്ട ഒരു സംഭവമല്ല

മൂന്നാം മുറയുടെ കാര്യത്തിലും തട്ടിപ്പ് കേസുകളിലും മദ്യപാനത്തിലും ഇവർ ജനങ്ങളെ കടത്തി വെട്ടുന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്.

മണൽ മാഫിയയ്ക്കും പിടിച്ച് പറിയ്ക്കും പോലീസ് കൂട്ടുനിൽക്കുന്നത് നിത്യസംഭവമാണ്.

അധികാരത്തിന്റെ ഗർവ്വിൽ വാഹനങ്ങൾ നിത്യവും വേട്ടയാടുന്നത് ധാർമ്മികതയ്ക്ക് അധീതമാണ്.

കോരിച്ചൊഴിയുന്ന മഴയെപ്പോലും അവഗണിച്ച് വാഹനങ്ങൾ പിടികൂടുന്നത് ക്രൂരവിനോദമായാണ് ജനങ്ങൾ കരുതുന്നത്.

സർക്കാർ നൽകിയ “ടാർജറ്റ് “എത്താൻ വേണ്ടിയെന്നാവും ഇവർക്ക് ഇതിനു പറയാനുള്ള മറുപടി .പോലീസുകാർ മദ്യപിക്കുന്നതും അനാശാസ്യത്തിൽ ഏർപ്പെടുന്നതും ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതും പലപ്പോഴും വാർത്തകളായി എത്താറുണ്ട്. നിയമം കാത്തു സൂക്ഷിക്കേണ്ട ഇവർ നിയമം വിട്ടു സഞ്ചരിക്കുമ്പോൾ ഇവർക്കു മാത്രം നടപടി യുണ്ടാകാത്തത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.?

ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന സംസ്ക്കാരം പോലീസ് വെച്ച് പുലർത്തിയാൽ കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നുള്ളത് പരമമായ യാഥാർത്ഥ്യമാണ്. ഇപ്പോൾ തന്നെ പോലീസിനെതിരെ ജനങ്ങൾ പല ഭാഗത്ത് നിന്നും പ്രതികരിച്ച് തുടങ്ങിയെന്നത് വിസ്മരിക്കരുത്. അള മുട്ടിയാൽ ആരും പ്രതികരിക്കും.
ജനങ്ങളുടെ സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കേണ്ടവരാണ് പോലീസ് എന്ന് ഓർക്കുന്നത് നന്നായിരിക്കും.

നിയമം നടപ്പാക്കാൻ പോലീസുകാർക്ക് ലഭിച്ചിരിക്കുന്ന അധികാരം പോലെ തന്നെ നിയമവിരുദ്ധ നടപടി നേരിടേണ്ടി വരുമ്പോൾ, അത് ചോദ്യം ചെയ്യാനുള്ള അവകാശവും പൗരൻമാർക്കുണ്ടെന്നുള്ള കാര്യവും പോലീസുകാർ മനസിലാക്കണം.

- Advertisment -

Most Popular

- Advertisement -

Recent Comments