26.5 C
Kollam
Saturday, July 27, 2024
HomeNewsഇത്തവണത്തെ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്; അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം

ഇത്തവണത്തെ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്; അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം

ഇത്തവണത്തെ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർഥം ഗുരുവായൂർ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് അവാർഡ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരത്തിനർഹമായത്.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാൽപത്തിനാലാമത് ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടർ എം. ലീലാവതി പുരസ്കാരം നൽകും.
മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

- Advertisment -

Most Popular

- Advertisement -

Recent Comments