30.5 C
Kollam
Saturday, April 20, 2024
HomeTechnologyനിരക്കുകള്‍ കുറച്ചു എയര്‍ടെല്‍ രംഗത്ത്; ജിയോക്ക് കനത്ത വെല്ലുവിളി

നിരക്കുകള്‍ കുറച്ചു എയര്‍ടെല്‍ രംഗത്ത്; ജിയോക്ക് കനത്ത വെല്ലുവിളി

ടെലികോം ഭീമന്‍ ജിയോയുടെ ബ്രോഡ്ബാന്‍ഡായ ജിയോ ഫൈബറിന് ഭീഷണി ഉയര്‍ത്തി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്. നിരക്കുകള്‍ കുത്തനെ കുറച്ചാണ് എയര്‍ടെല്‍ ജിയോക്ക് ഭീഷണിയായി മാറിയത്. 799 രൂപ മുതല്‍ തുടങ്ങുന്ന എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ ജിയോ ഫൈബറിനു തിരിച്ചടിയാകുമെന്നാണ് ടെലികോം ലോകം വിലയിരുത്തുന്നത്.

ഇതുമാത്രമല്ല ജിയോ ഫൈബറിന്റെ ചുവടുപിടിച്ച് എയര്‍ടെല്‍ തങ്ങളുടെ ബ്രോഡ്ബാന്‍ഡിന്റെ പേര് എയര്‍ടെല്‍ ഫൈബര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം പ്ലാനുകളുടെ നിരക്ക് 10 ശതമാനം കുറച്ചു. സൗജന്യ നെറ്റ്ഫ്‌ലിക്‌സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റയും എയര്‍ടെല്‍ നല്‍കി തുടങ്ങി.

799 രൂപയുടെ അടിസ്ഥാന പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ പ്രതിമാസം 150 ജിബി വരെയാണ് എയര്‍ടെല്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ എക്‌സ്ട്രീം കണ്ടന്റുകള്‍ പരിധിയില്ലാതെ സൗജന്യമായി ആസ്വദിക്കാന്‍ കഴിയും. 999 രൂപയുടെ പ്ലാനില്‍ ഒരു മാസത്തേക്ക് 200 എംബിപിഎസ് വേഗത്തില്‍ 300 ജിബി ഡേറ്റയും കൂടെ മൂന്നു മാസത്തേക്ക് സൗജന്യ നെറ്റ്ഫ്‌ലിക്‌സ്, ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം, ഒപ്പം സീ 5, എയര്‍ടെല്‍ എക്‌സ്ട്രീം എന്നിവയുടെ കണ്ടന്റിലേക്ക് പരിധിയില്ലാത്ത ആക്‌സസ് എന്നിവകളും എയര്‍ടെല്ലിലൂടെ ഇനി മുതല്‍ ലഭിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments