കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍
ജില്ലയില്‍ 15 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ അവസരം. ജനുവരി 10 വരെയാണ് ക്രമീകരണമുള്ളത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ജനറല്‍/ജില്ലാ/ താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഇവ പ്രവര്‍ത്തിക്കും എന്ന് ഡി. എം. ഒ അറിയിച്ചു.
റൂം ക്വാറന്റൈന്‍ നിര്‍ബന്ധം – ഡി. എം. ഒ
ഒമിക്രോണിന്റെ തീവ്രവ്യാപന സാധ്യത കണക്കിലെടുത്ത് ഹൈ-ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രികരും സമ്പര്‍ക്കമുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ മുന്നറിയിപ്പ് നല്‍കി. പോസിറ്റിവ് ആകുന്നവരെ ഏകാന്ത ചികിത്സയ്ക്ക് പ്രവേശിപ്പിക്കും. പരിശോധന നടത്തിയ എല്ലാവരും ഫലം കിട്ടും വരെ ക്വാറന്റൈനില്‍ കഴിയണം. നെഗറ്റീവ് ആകുന്നവര്‍ 14 ദിവസമാണ് ക്വാറന്റൈനില്‍ തുടരേണ്ടത്. മുറയില്‍ തന്നെ കര്‍ശനമായി കഴിയുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം. സ്വയം നിരീക്ഷണം പ്രധാനം.
കാലാവസ്ഥ വ്യതിയാനം വഴി വിവിധ തരം പനി ബാധിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സയും പരിശോധനയും നടത്തണം. പ്രതിരോധം ഉറപ്പാക്കാന്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഡി.എം.ഒ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ജനുവരി ഏഴിന് അഭിമുഖം നടത്തും. പ്ലസ്ടു പാസ്സായ 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. നൈപുണ്യ പരിശീലനം, അഭിമുഖ പരിശീലനം, കരിയര്‍ കൗണ്‍സിലിംഗ് ക്ലാസുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫോണ്‍-8714835683.
ശില്‍പ്പശാല
ഭക്ഷ്യസംസ്‌കരണ മേഖലയിലെ പുതിയ പ്രവണതകള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള ശില്‍പ്പശാല ജനുവരി ആറ്, ഏഴ് തിയതികളില്‍ ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ നടക്കും. ജില്ലാ വ്യവസായ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സബ്കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ ആര്‍.ടി.പി.സി.ആര്‍ ലാബിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ എന്‍.എച്ച്.എം മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബയോഡേറ്റ നല്‍കിയ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജനുവരി ഏഴിന് രാവിലെ 11മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍്സ് ഹാളില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി 10.30ന് പങ്കെടുക്കാം.
അഭിമുഖം
ജവഹര്‍ ബാലഭവനില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ പുരുഷ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 18ന് രാവിലെ 11 മണിക്ക് ജവഹര്‍ബാലഭവനിലാണ് അഭിമുഖം. എം.എ. സൈക്കോളജി/എം.എസ്.സി സൈക്കോളജി/എം.എസ.്ഡബ്ല്യുവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിശദവിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും. അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍-0474 2744365.