നന്മയുടെ ഓണം സമാഗതമായി; ഇനി മാവേലി പാട്ടുകൾ
ഒരോണപ്പാട്ട്
- കെ പ്രദീപ് കുമാർ
വന്നിതാ ചിങ്ങമാസത്തിനുത്സവം
വന്നിതാ മുറ്റത്തൊരോണക്കിളി
കൊച്ചു തുമ്പപ്പൂവിൻ സുഗന്ധമേറിയ കാറ്റേ
നീ നിൻ പൂങ്കനി പെണ്ണിൻ പൂഞ്ചായയിൽ
പുഷ്പ വൃഷ്ടിയാൽ അമ്പുകൾ തീർത്തു
എങ്ങും പൂക്കുന്ന പൂത്തിര മുറ്റത്ത്
തിരുവോണ കഥ പാടി കന്യകമാർ
ചാരുസ്മിതം തൂകി കുഞ്ഞുപൈതൽ
ഓണപ്പുടവയാൽ...
അനുഷ്ഠാനകലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍
തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസ വ്യൂഹ'മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. 'ആർക്കറിയാം' എന്ന...
ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം സമ്പർക്കക്രാന്തിക്ക്; വി ഷിനിലാൽ എഴുതിയ നോവൽ
കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു.
പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, പ്രശസ്ത കഥാകാരി പ്രൊഫ. ചന്ദ്രമതി,
ഡോ....
മലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം
മലയാള നാടക വേദിക്ക് എക്കാലവും സ്മരണീയനാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ. ഒരു പക്ഷേ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇനിയും മലയാള നാടക വേദിക്ക് അങ്ങനെയൊരു വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന് അസന്നിദ്ധമായി പറയേണ്ടിവരുന്നു! മലയാള നാടകത്തിന്റെ...
അത്തർ മണക്കുന്നുണ്ടായിരുന്നു അവനെ; റോസാപ്പൂവ് വിരിയും പോലെയുള്ള ആ ചിരി എനിക്കിഷ്ടപ്പെട്ടു
അത്തർ മണമുള്ള താമരപ്പൂവുകൾ
വി.ജയപ്രകാശ്
ആൽത്തറ മൂട്ടിൽ നിന്നു കയറിയ ആൺകുട്ടി എന്റെ സമീപത്താണ് വന്നിരുന്നത്. അത്തർ മണക്കുന്നുണ്ടായിരുന്നു അവനെ .ഞാൻ അവനു വേണ്ടി കുറച്ചു കൂടി ഒതുങ്ങിയിരുന്നു കൊടുത്തു. നന്ദി സൂചകമായി അവൻ എന്റെ...
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട്...
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു.
ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ...
ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി; റെയിൽവേയെ പഴി ചാരുന്നു
കൊല്ലത്തെ ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി.സംരക്ഷിക്കേണ്ടവർ റെയിൽവേയെ പഴി ചാരിക്കൊണ്ടേയിരിക്കുന്നു.
1904ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലംതിരുനാളാണ് ചീനക്കൊട്ടാരം നിർമിച്ചത്. കൊല്ലംചെങ്കോട്ട തീവണ്ടിപ്പാത വന്നപ്പോൾ കൊല്ലത്തെത്തുന്ന രാജാവിനും കുടുംബത്തിനും വിശ്രമിക്കാനാണ് കൊട്ടാരം നിർമിച്ചത്.
കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസിനു സമീപമായി...
ടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ
കഥ
ടൂറിസ്റ്റ് ഗൈഡ്
മസീന മാധവന്‍
കുതിരവണ്ടിക്കാരനായ തങ്കപ്പന്‍റെ വീട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ് അനന്തിരവനായ പത്തുവയസ്സുകാരന്‍ ഉണ്ണി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തുരുത്തിലാണ് തങ്കപ്പന്‍റെ വീട്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അയാളുടെ മകള്‍ക്ക് എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കാനാണ് താല്പര്യം....
കെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?
എന്റെ നിറം?
എന്റെ നിറം പച്ചയാണ്,
ഞാനിപ്പോൾ പച്ചപ്പിന്
നടുവിലാണ്.
എന്റെ നിറം തവിട്ടാണ്,
ഞാനിപ്പോൾ മരുഭൂമിയിലാണ്.
എന്റെ നിറം നീലയാണ്,
ഞാനിപ്പോൾ ആഴക്കടലിനടുത്താണ്.
എന്റെ നിറം മഞ്ഞയാണ്,
ഞാനിപ്പോൾ സന്ധ്യദീപത്തിന് മുന്നിലാണ്.
എന്റെ നിറം കറുപ്പാണ്,
ഞാനിപ്പോൾ ഇരുട്ടിന്റെ നടുവിലാണ്.
എന്റെ നിറം വെളുപ്പാണ്,
ഞാനിപ്പോൾ ഏകനാണ്.
എന്റെ നിറം നിങ്ങളുടെ...