രാജ്യത്ത് വീണ്ടും ജിയോ തരംഗത്തിന് വഴി ഒരുങ്ങുന്നു. വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന് റിലയന്‍സ് അവതരിപ്പിന്നു. രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘ ജിയോ’യ്ക്ക് 3 വയസ് തികയുന്ന ദിവസം തന്നെയാണ് റിലയന്‍സ് പദ്ധതി വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് രാജ്യം മുഴുവനും ആ പ്രഖ്യാപനത്തിനായി ഉറ്റുനോക്കുകയാണ്.