28.9 C
Kollam
Tuesday, April 16, 2024
HomeBusinessഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും ; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടി, പ്രവാസികള്‍ക്ക്...

ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും ; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടി, പ്രവാസികള്‍ക്ക് ചാകര

രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് നേട്ടമാണ്.  പുതിയ വിവരം ഗള്‍ഫില്‍ നിന്ന് പണമയക്കുന്നവര്‍ കൂടി വരുന്നു എന്നാണ് . റമദാന്‍ മാസം കഴിയുന്നതോടെ പെരുന്നാളും ആഘോഷങ്ങളും വരികയാണ്. ഈ അവസരത്തില്‍ ഒട്ടേറെ പേരാണ് നാട്ടിലേക്ക് പണമയക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തിലാണ് പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്കേറിയത്. 20.37 എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം ഇടപാടുകള്‍ നടന്നത്. കഴിഞ്ഞാഴ്ച ഇത് 20.32 ആയിരുന്നു.
ചില പ്രവാസികള്‍ ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കുമെന്ന് കരുതി കാത്തിരിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷ അസ്ഥാനത്താകില്ല എന്ന് ഉറപ്പിക്കാം . ഇന്ത്യയില്‍ കൊറോണ രോഗം വ്യാപിക്കുന്നത് രൂപയുടെ തളര്‍ച്ചയ്ക്ക് ഒരു കാരണമാണ്. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മൂല്യം ഇനിയും ഇടിഞ്ഞേക്കും. പല സംസ്ഥാനങ്ങളും കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ വിപണി സജീവമാകാന്‍ ഇനിയും വൈകുമെന്ന് ഉറപ്പാണ്. ഇതും രൂപയ്ക്ക് തിരിച്ചടിയാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments