ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പാറശ്ശാലയില്‍ പെട്രോൾ വില 110 കടന്നു. അതിർത്തി പമ്പുകളിൽ പെട്രോൾ വില 110.12 രൂപയായി. 25/6/2021 ആണ് 100 രൂപ കടന്നത്. നാലുമാസത്തിനു ഒരു ദിവസം ബാക്കി നിൽക്കെ 100. 04 ആയി. പിന്നീടത് 110.12 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം 109.77 ആയിരുന്നത് ഇന്ന് 35 പൈസക്കൂടി 110.12 രൂപ ആയി.