27.1 C
Kollam
Sunday, December 22, 2024
HomeEditorialസ്വന്തം രാജ്യത്തോടുള്ള കടമയും ദേശസ്നേഹവും

സ്വന്തം രാജ്യത്തോടുള്ള കടമയും ദേശസ്നേഹവും

ലോക്ക് ഡൗൺ രാജ്യത്ത് നീണ്ടാൽ സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്നതിൽ പക്ഷാന്തരമില്ല. അത് രാജ്യത്തെ അരക്ഷിതാവസ്ഥയിൽ എത്തിക്കും. അതിനെ പരിഹരിക്കാൻ ഓരോ പൗരനും രാജ്യനന്മയെ ലക്ഷ്യമാക്കി യത്നിക്കേണ്ടതുണ്ട്. അല്ലാതെ വന്നാൽ ലോക്ക് ഡൗൺ നിർവ്വാഹമില്ലാതെ നീട്ടേണ്ടിവരും.
രാജ്യം കോവിസ് 19 നെതിരെ അതിശക്തമായ നടപടികളാണ് സ്വകരിക്കുന്നത്. പക്ഷേ, അതുകൊണ്ട് കാര്യമായില്ല. ഗവൺമെൻറ് കൈക്കൊള്ളുന്ന നടപടികൾ അക്ഷരാർത്ഥത്തിൽ സ്വീകരിക്കാൻ ജാതി – മത – രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി അതിൽ പങ്കാളികളാവണം. എങ്കിൽ മാത്രമെ വിജയം കൈവരിക്കാനാവൂ ! എങ്കിൽ മാത്രമെ കൊറോണയുടെ ചങ്ങല പൊട്ടിക്കാൻ പര്യാപ്തമാകൂ.
പക്ഷേ, ചില മത ചിന്തകൾ രാജ്യത്തെ കലുഷിതമാക്കുന്നത് നിർഭാഗ്യകരമാണ്. ഈ അവസരത്തിൽ ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾ, ആചാരങ്ങൾ തുടങ്ങിയവ ഒഴിവാക്കണമെന്ന് നിഷ്ക്കർഷിക്കുമ്പോൾ , അതിന് കടക വിരുദ്ധമായി പെരുമാറുന്നത് ഒരു നീതിക്കും ന്യായീകരണത്തിനും യോജിച്ചതല്ല. അത് യഥാർത്ഥത്തിൽ രാജ്യദ്രോഹ കുറ്റമാണ്. എത്ര പറഞ്ഞാലും മനസ്സിലാകാത്തവർക്ക് പകരം മാതൃകാപരമായ അർഹിക്കുന്ന ശിക്ഷയാണ് നല്കേണ്ടത്. ഒരു മതവും ആചാരവും രോഗത്തിന് മുന്നിൽ ഒന്നുമല്ലെന്ന് കാണിച്ചിരിക്കുന്ന ഒരവസരമാണ് ഇതെന്ന് ഓർക്കണം. സമ്പദ് രാജ്യങ്ങൾ പോലും വിറങ്ങലിച്ച് നില്ക്കുകയാണ്. നിസാരമായ (?) ഒരു വൈറസിന്റെ മുന്നിൽ ലോക ജനത എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുമ്പോൾ , മതത്തിന്റെ പേരിലും മറ്റും നടത്തുന്ന വിഘടന പ്രക്രിയകൾ രാജ്യനന്മയ്ക്കുതകുന്നതല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഗ്ഗീയ പാർട്ടിയുടെ വ്യക്തിത്വത്തിന് ഉടമയാണെങ്കിലും ഈ അവസരത്തിൽ അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ ലോകരാജ്യങ്ങൾ അംഗീകരിച്ചതും മാതൃകാപരമാണെന്നും ഓർക്കണം. നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇന്ന് രാജ്യത്തിന് ഏറെ വെല്ലുവിളിയായിട്ടുള്ളത്. ഈ വസ്തുത മറക്കരുത്. ഇത് ന്യായീകരിക്കാനും മതത്തെ വികാരപരമായി തള്ളിവിടാനും ഒരു വിഭാഗം ഛിദ്രശക്തികൾ ശ്രമിക്കുന്നത് തീർത്തും അപഹാസ്യവും നന്ദ്യവും ജുഗുപ്സാവഹവുമാണ്.
ഇതാണോ സ്വന്തം രാജ്യത്തോടുള്ള കടമയും ദേശസ്നേഹവും !

- Advertisment -

Most Popular

- Advertisement -

Recent Comments