കൊല്ലം വാടിയിൽ പ്രവർത്തിക്കുന്ന കോസ്റ്റൽ ലൈബ്രറി തീർത്തം അവഗണന ഏറ്റു വാങ്ങുന്നു.
അപൂർവ്വമായ ആദ്യകാല പുസ്തകങ്ങളു ടെ മാതൃകാ ലൈബ്രറി കൂടിയാണിത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ലൈബ്രറിയുടെ വികസനം അസാധ്യമായിരിക്കുകയാണ്.
മൂന്ന് വിഭാഗങ്ങളായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത് . പൊതുവിഭാഗം, വനിതാ വിഭാഗം, കുട്ടികളുടെ വിഭാഗം.
ലൈബ്രറിയിൽ ഇരുപതിനായിരത്തി ധികം പുസ്തകങ്ങളുണ്ടു്. ജില്ലയിലെ ഏക അക്കാദമിക് സെൻറർ കൂടിയായിരുന്നു. 30 കളിൽ സെന്റ് ആന്റണീസ് പള്ളിയുടെ കോംപൗണ്ടിൽ ഒരു പെട്ടിക്കടയിലായിരുന്നു ലൈബ്രറിയുടെ തുടക്കം. അന്ന് വായനക്കായി ഉണ്ടായിരുന്ന പുസ്തകങ്ങൾ മതപരമായിട്ടുള്ളതായിരുന്നു. തുടർന്ന്, 40 കളുടെ കാലഘട്ടത്തിൽ ഇന്ന് ലൈബ്രറി പ്രവർത്തിക്കുന്ന ഭാഗത്തിന് എതിർവശത്തുള്ള സ്ഥലത്തെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.50കളിലാണ് ലൈബ്രറി ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നത്.നിലവിൽ ഉണ്ടായിരുന്ന “ജനറൽ സ്റ്റുഡൻസ് ലൈബ്രറി കോർണർ “, വിദ്യാർത്ഥികൾക്കുള്ള കംപ്യൂട്ടർ പരിശീലനം, മറ്റു് തൊഴിൽ പരിശീലനങ്ങൾ തുടങ്ങിയവ എല്ലാം നിലച്ച അവസ്ഥയിലാണ്. ലൈബ്രറിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാരിന്റെ ഒരു ആനുകൂല്യവും ലഭ്യമാക്കാനാവുന്നില്ല. ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടി A ഗ്രേഡിലാണ് ലൈബ്രറിയുടെ പ്രവർത്തനം. ഇപ്പോൾ പുസ്തകങ്ങൾ എല്ലാം പൊടിപടലങ്ങൾ കയറിയും പുറംചട്ടകൾ ഇളകിയും അലക്ഷ്യമായി അങ്ങിങ്ങായി വാരി വിതറി കിടക്കുന്ന അവസ്ഥയിലാണ്.സർക്കാർ സഹായം ലഭ്യമായെങ്കിൽ മാത്രമെ ഈ മൃതപ്രായമായ ലൈബ്രറിയെ സംരക്ഷിക്കാനാവൂ. അതിന് എത്രയും വേഗം ലൈബ്രറിക്ക് സ്വന്തമായി ഒരു സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്.ആദ്യകാലങ്ങളിലെ കിട്ടാൻ പ്രയാസമുള്ള ഏറെ പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ടെന്നുള്ളതാണ് എടുത്തുപറയത്തക്ക പ്രത്യേകത.കുത്തക പാട്ടമായി ലഭിച്ച ലൈബ്രറിയുടെ സ്ഥലം സ്വന്തമായി പതിച്ച് നല്കി ലൈബ്രറിയെ സംരക്ഷിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. ലൈബ്രറിയിൽ മൊത്തത്തിൽ രണ്ടായിരത്തി എണ്ണൂറ്റി അറുപത്തിയൊന്ന് അംഗങ്ങളാളുള്ളത്.
30 പേർ അടങ്ങുന്ന പൊതു കമ്മിറ്റിയും 10 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ലൈബ്രറിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്.






















