ചാത്തിനാംകുളം എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ

632

ചാത്തിനാംകുളം എം എസ് എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വേനലവധിക്കാല ക്ലാസ് ആരംഭിച്ചു. . സുവര്‍ണ്ണകാലം 2018 എന്നപേരിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. നിരവധി കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു.

കുട്ടികളുടെ സര്‍ഗ്ഗവാസനയെ ഉണര്‍ത്തുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവധിക്കാല ക്യാമ്പുകള്‍ വളരെ വലിയ പങ്കു വഹിക്കുന്നതായി എന്‍ സി ഇ ആര്‍ ടി മാസ്റ്റെര്‍ ട്രയിനറും അദ്ധ്യാപകനുമായ വിജയകുമാര്‍ കൂത്താട്ടുകുളം പറഞ്ഞു. അദ്ദേഹം കുട്ടികളുമായി സ്വതന്ത്ര സാഹിത്യ രചനയില്‍ സംവാദവും നടത്തി.  പല തരത്തിലുള്ള കളികളിലൂടെയും  പാട്ടുകളിലൂടെയുമാണ് അദ്ദേഹം പഠനക്ലാസിലേക്ക് കുട്ടികളുടെ ശ്രദ്ധയെ  ആകര്‍ഷിച്ചത്. ഓരോ വേനല്‍ക്കാലവും കുട്ടികള്‍ക്ക് മധുരമായ ഓര്‍മ്മകളാണ് സമ്മാനിക്കേണ്ടതെന്നും അവരുടെ പഠനവും പാട്യെതരവിഷയങ്ങളും രസകരമാക്കാന്‍ രക്ഷകര്‍ത്താക്കള്‍ ആണ് അവരെ സഹായിക്കേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.

ഗിന്നസ് ബുക്കില്‍ ഇടം നേടിയ കെ പി എ സി  ലീലാകൃഷ്ണന്‍ സുവര്‍ണ്ണ ക്യംപിലെത്തിയ കുട്ടികള്‍ക്ക് ആമുഖസന്ദേശം നല്‍കി. കലാബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

എം എസ് എം ഹയര്‍സെക്കന്‍ഡറിസ്കൂള്‍ മാനേജര്‍ എച്ച്. അബ്ദുല്‍ കലാം, അദ്ധ്യാപകരായ ബോബി പോള്‍, എ. നജീബ്, എല്‍. സുജ, ശ്രീജ എസ് ആര്‍ എന്നിവര്‍ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here