കൊല്ലം ജവഹർ
ബാല ഭവനിലെ
ലൈബ്രറി
കോവിഡ് കാലത്തും
ഓൺലൈൻ വഴി പ്രയോജനകരമാകുന്നു.
കുട്ടികളുടെ താല്പര്യം മുൻനിർത്തി അവരുടെ വായനാശീലം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും
തയ്യാറാക്കിയിട്ടുണ്ട്.
1973ലാണ് കൊല്ലത്ത് ബാലഭവന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ലൈബ്രറിയുടെ ആരംഭം.
ഇപ്പോൾ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ പതിനയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്.
കുട്ടികളുടെ മാനസികവും ബൗധികവുമായ
വികാസങ്ങൾ
വളർത്തിയെടുക്കാൻ പലതരം കലകളിലും ഇവിടെ പരിശീലനം നൽകിവരുന്നു. ഇതിനോടൊപ്പം വായനയും
പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലൈബ്രറിക്ക് രൂപംനൽകിയത്.
കുട്ടികൾക്ക് അംഗത്വഫീസ്
അമ്പതു രൂപയും മാസവരി 10 രൂപയുമാണ്.
എന്നാൽ, കുട്ടികളെ കൂടാതെ മുതിർന്നവർക്കും ഇവിടെ അംഗത്വമെടുക്കാം.
അവരുടെ അംഗത്വഫീസ് 100 രൂപയാണ്.
നവമാധ്യമങ്ങളുടെ കടന്നുവരവോടെ
വായനയെ പിന്നോട്ടടിക്കുന്നി ല്ലെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെ ലൈബ്രേറിയനായി ജോലി നോക്കുന്ന പ്രേമകുമാരി പറയുന്നു.
അവരുടെ അനുഭവം അതാണെന്ന് വ്യക്തമാക്കുന്നു.
പുസ്തകങ്ങളിലൂടെ യുള്ള വായനയുടെ സുഖം ഒരനുഭൂതിയാണ്. അത് മറ്റെങ്ങും നിന്നും ലഭിക്കുന്നില്ല. പ്രേമകുമാരി വ്യക്തമാക്കി.