28.1 C
Kollam
Sunday, December 22, 2024
HomeEducationവാക്സിന്റെ ശക്തി ; എത്രകാലം എന്ന്  കണ്ടെത്താൻ പഠനം

വാക്സിന്റെ ശക്തി ; എത്രകാലം എന്ന്  കണ്ടെത്താൻ പഠനം

കോവിഡ് വാക്സിൻ എത്രകാലം ഫലം നൽകുമെന്ന് കണ്ടെത്താൻ ഗവേഷണം ആരംഭിച്ചു. പുതിയ കോവിഡ് വകഭേദങ്ങളിൽനിന്ന്‌ വാക്സിൻ സുരക്ഷ നൽകുമോ, അധിക ഡോസ് നൽകണമോ, നൽകണമെങ്കിൽ അതിന്റെ സമയ പരിധി തുടങ്ങിയവയും പഠനത്തിന്റെ ഭാഗമാണ്. വാക്സിനെടുത്തവരിൽ പഠനം നടത്തിയാൽ മാത്രമേ എത്രകാലം വാക്സിൻ ഫലം ലഭിക്കുമെന്ന് കണ്ടെത്താൻ കഴിയൂവെന്ന് വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകൻ ഡെബോറ ഫുള്ളർ പറഞ്ഞു.
ഫൈസറിന്റെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് കുറഞ്ഞത് ആറു മാസം കോവിഡിൽനിന്ന്‌ സുരക്ഷിതത്വം ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നിലവിലെ കോവിഡ് വാക്സിനുകൾ ഒരു വർഷത്തോളം സുരക്ഷിതത്വം നൽകുമെന്നും എന്നാൽ, ഇവ ആജീവനാന്തം വെെറസിനെ പ്രതിരോധിക്കാൻ സാധ്യതയില്ലെന്നും മേരിലാൻഡ് സർവകലാശാലയിലെ ഡോ. കാത്‌ലീൻ ന്യൂസിൽ പറഞ്ഞു. കോവിഡിനു വകഭേദങ്ങളുണ്ടാവുന്നത് അധിക ഡോസ് എടുക്കേണ്ട സാഹചര്യമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
- Advertisment -

Most Popular

- Advertisement -

Recent Comments