നടി ശിൽപാ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാൻ, ഭർത്താവ് രാജ് കുന്ദ്ര, ഭർത്യ മാതാപിതാക്കൾക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ശിൽപയ്ക്ക് പരിശോധനാഫലം നെഗറ്റീവ് ആണ്.“കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു.
എന്റെ ഭർതൃമാതാപിതാക്കൾ കോവിഡ് പോസറ്റീവ് ആയി
പിന്നാലെ മകൾ ശമീഷ, മകൻ വിയാൻ, എന്റെ അമ്മ ഏറ്റവുമൊടുവിൽ ഭർത്താവ് രാജിനും രോഗം സ്ഥിരീകരിക്കുകയുണ്ടായി .അവരെല്ലാവരും വീട്ടിൽ തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങളനുസരിച്ച് ഐസൊലേഷനിൽ കഴിയുകയാണ്. ഞങ്ങളുടെ വീട്ടു ജോലിക്കാരിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി. അവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ദൈവാനുഗ്രഹം കൊണ്ട് ഏവരും രോഗമുക്തിയുടെ പാതയിലാണ്. എന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നോക്കുന്നുണ്ട്. എല്ലാ സഹായങ്ങളും നൽകിയ ബോംബെ കോർപ്പറേഷൻ അധികാരികളോട് നന്ദി അറിയിക്കുന്നു.
മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസ് ചെയ്യുക, സുരക്ഷിതരായിരിക്കുക
കോവിഡ് പോസറ്റീവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസറ്റീവ് ആയിരിക്കുക”, ശിൽപ സോഷ്യൽ മീഡിയയിൽ കുറിച്ചു.