26.5 C
Kollam
Thursday, November 14, 2024
HomeEducationബ്ലാക്ക് ബോക്സ് എന്താണ് ; പ്രവർത്തനം എങ്ങനെ

ബ്ലാക്ക് ബോക്സ് എന്താണ് ; പ്രവർത്തനം എങ്ങനെ

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് റൊണാൾഡ് ഡി മേ വാറൻ എ‌ ഒയാണ്  1953ൽ  ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടുപിടിച്ചത് .
വ്യോമയാന അപകടങ്ങളും സംഭവങ്ങളും അന്വേഷിക്കുന്നതിനായി ഒരു വിമാനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് റെക്കോർഡിംഗ് ഉപകരണമാണ് ഫ്ലൈറ്റ് റെക്കോർഡർ. ഫ്ലൈറ്റ് റെക്കോർഡറുകളെ  ബ്ലാക്ക് ബോക്സ് എന്നും അറിയപ്പെടുന്നു . വിമാന അപകടങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് സഹായിക്കുന്നത് ഈ ബ്ലാക്ക് ബോക്സുകളാണ്. ബ്ലാക്ക് ബോക്സുകളെ ഫ്ലൈറ്റ് റെക്കോർഡറുകൾ എന്നും പറയാറുണ്ട്. ഒരു ഷൂ ബോക്സിന്റെ മാത്രം വലിപ്പമാണ് ഈ ബ്ലാക്ക് ബോക്സുകൾക്ക് ഉള്ളത്.
രണ്ട് വ്യത്യസ്ത ഫ്ലൈറ്റ് റെക്കോർഡർ ഉപകരണങ്ങളുണ്ട്
ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ (എഫ് ഡി ആർ)  : സെക്കൻഡിൽ നിരവധി തവണ ശേഖരിച്ച ഡസൻ പാരാമീറ്ററുകൾ റെക്കോർഡുചെയ്യുന്നതിലൂടെ ഫ്ലൈറ്റിന്റെ  റെക്കോർഡുകൾ  സംരക്ഷിക്കുന്നു .
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ വിമാനത്തിന്റെ എയർസ്പീഡ്, ആൾട്ടിട്ട്യൂഡ്, വെർട്ടിക്കൽ ആക്സിലറേഷൻ, ഫ്യൂവൽ ഫ്ലോ എന്നീ കാര്യങ്ങളാണ് റെക്കോർഡ് ചെയ്യുന്നത്. ഏതാണ്ട് 25 മണിക്കൂറോളം ഡാറ്റ റെക്കോർഡ് ചെയ്യാനുള്ള സ്റ്റോറേജാണ് ഒരു എഫ്ഡിആറിൽ ഉള്ളത്.
കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ  (സി വി ആർ) : എയർട്രാഫിക്ക് കൺട്രോളുമായുള്ള കോക്ക്പിറ്റിലെ സംഭാഷണങ്ങൾ അടക്കം റെക്കോർഡ് ചെയ്യുന്ന ഡിവൈസാണ് സിവിആർ. സ്വിച്ചുകളുടെയും എഞ്ചിന്റെയും ശബ്ദവും ഇതിൽ റെക്കോർഡ് ചെയ്യും.
രണ്ട് ഉപകരണങ്ങളും ഒരൊറ്റ യൂണിറ്റായി സംയോജിപ്പിക്കാം. എഫ്‌ഡി‌ആറും സി‌വി‌ആറും ഒരുമിച്ച് വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോർഡ്സ്  വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്നു, ഇത് പിന്നീടുള്ള ഏത് അന്വേഷണത്തിനും സഹായിക്കും.
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും അടങ്ങുന്ന ബ്ലാക്ക് ബോക്സ് കോമേഴ്ഷ്യൽ ഫ്ലൈറ്റുകളിലും കോർപ്പറേറ്റ് ജെറ്റുകളിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സാധാരണയായി ഈ ബ്ലാക്ക്ബോക്സ് വിമാനത്തിന്റെ ഏറ്റവും പിറകിലെ ഭാഗത്താണ് നൽകാറുള്ളത്. വിമാനം തകർന്നാൽ ഏറ്റവും കുറവ് കേടുപാടുകൾ ഉണ്ടാകുന്ന ഭാഗത്തായാണ് ഇത് ഘടിപ്പിക്കാറുള്ളത്.
സിവിആർ, എഫ്ഡിആർ എന്നിവ ഒന്നിച്ച് വച്ച് പരിശോധിച്ചാൽ വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാകും. ഇത് അനുസരിച്ചാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മറ്റും മനസിലാക്കുന്നത്. കോക്ക്പിറ്റ് വോയിസ് റെക്കോഡിങിന് രണ്ട് മണിക്കുറുള്ള വോയിസുകൾ മാത്രമേ റെക്കോർഡ് ചെയ്യാൻ സാധിക്കുകയുള്ളു. വിമാനത്തിലെ ജിവനക്കാരുടെ പരസ്പര സംഭാഷണങ്ങൾ അടക്കം മിക്ക ശബ്ദങ്ങളും റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ അപകടം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിക്കുന്ന വിവരങ്ങൾ ഇതിലൂടെ ലഭിക്കാറുണ്ട്.
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നത് എങ്ങനെ എന്ന സംശയം പലർക്കും ഉണ്ടാകും. കരയിൽ വച്ചാണ് അപകടം ഉണ്ടായതെങ്കിൽ കണ്ടെത്താൻ എളുപ്പമാണ്. വിമാനം തകർന്ന് കടലിലാണ് വീണതെങ്കിൽ അത് കണ്ടെത്താനുള്ള സംവിധാനം ബ്ലാക്ക് ബോക്സിൽ തന്നെ നൽകിയിട്ടുണ്ട്. ബ്ലാക്ക് ബോക്സിലെ അണ്ടർവാട്ടർ ലോക്കേറ്റർ ബീക്കൺ ഉപയോഗിച്ച് ഇത് കണ്ടെത്താം. വെള്ളത്തിൽ വീണാൽ ഒരു അൾട്രാസോണിക്ക് പൾസ് ഇത് പുറപ്പെടുവിക്കും. ഇങ്ങനെ തൊണ്ണൂറ്  ദിവസം വരെ പൾസ് ഉണ്ടാകും. ഇതിനകം ബ്ലാക്ക് ബോക്സ് കണ്ടുപിടിക്കണം.
ബ്ലാക്ക് ബോക്സ് എന്ന് പറയുമെങ്കിലും ആ ഉപകരണത്തിന്റെ നിറം ഫ്ലൂറസന്റ് ഫ്ലെയിം ഓറഞ്ചാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷ് പട്ടാളം റേഡിയോ, റഡാർ, ഇലക്ട്രോണിക്ക് നാവിഗേഷൻ എയിഡുകൾ എന്നിവയുമായി ബന്ധപ്പെട്ട് രഹസ്യ ഡിവൈസുകൾ കറുപ്പ് ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് വിമാനത്തിലെ വിവരങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന ഡിവൈസിന് ബ്ലാക്ക് ബോക്സ് എന്ന പേര് വന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments