27.1 C
Kollam
Sunday, December 22, 2024
HomeEducationനീറ്റ് പരീക്ഷ ; സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

നീറ്റ് പരീക്ഷ ; സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന . കോവിഡ് പശ്ചാത്തലം പരിഗണിചാണ് തീരുമാനം . ലക്ഷകണക്കിന് വിദ്യാർഥികലാണ് നീറ്റ് പരീക്ഷ എഴുതുന്നത് . പരീക്ഷ ഉടൻ നടത്തിയാൽ വിദ്യാർഥികൾക്ക് കോവിഡ് പടരാനുള്ള സാധ്യത വർധിക്കുമെന്ന വിലയിരുത്തലുകൾ നിലവിലുണ്ട്.
നിലവിൽ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന പ്രക്രിയയിലാണ് എൻ‌ ടി‌ എയും വിദ്യാഭ്യാസ മന്ത്രാലയവും. നേരത്തെ ഓഗസ്റ്റ് 1 ന് നീറ്റ് പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നീട്ടുമെന്നാണ് സൂചനകൾ. അതേ സമയം ഐ ഐ ടി കളിലേക്കും എൻ ഐ ടി കളിലേക്കുമുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ പരീക്ഷ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ നടത്തുമെന്നാണ് സൂചനകൾ. കേന്ദ്ര സർവകലശാലകളിലേക്കുള്ള സി യു സി ഇ ടി പരീക്ഷയുടെ കാര്യത്തിലും നിലവിൽ തീരുമാനമായിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments