26.6 C
Kollam
Thursday, December 26, 2024
HomeEducationഓച്ചിറ കൃഷ്ണപുരം കൊട്ടാരം എന്നും ഒരു വിസ്മയം; കാണേണ്ട കാഴ്ച

ഓച്ചിറ കൃഷ്ണപുരം കൊട്ടാരം എന്നും ഒരു വിസ്മയം; കാണേണ്ട കാഴ്ച

ചരിത്ര സംഭവങ്ങളും അതിന്റെ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും എന്നും ഒരു വിസ്മയമാണ്. അത് ഭൂപടത്തിൽ സ്ഥാനം പിടിച്ചതാണെങ്കിൽ ഉത്കൃഷ്ടവുമാണ്. അങ്ങനെയുള്ള വിസ്മയങ്ങൾ നിലവിൽ കാണാൻ കഴിയുമ്പോൾ, കാണാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്.

കൊല്ലം ജില്ലയുടെ അതിർത്തിയോട് ചേർന്ന് ആലപ്പുഴ ജില്ലയിൽപ്പെടുന്ന കായംകുളം താലൂക്കിലെ കൃഷ്ണപുരത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം ദൃശ്യ ഭംഗി കൊണ്ടും ചാരുത കൊണ്ടും അതി മനോഹരമാണ്. ഒരു കാലഘട്ടത്തിന്റെ ചരിത്രവിശേഷങ്ങൾ അതിൽ രൂഢമൂലമാണ്. പ്രത്യേകിച്ചും ചരിത്രാന്വേഷികളും കുതുകികളും ഈ കൊട്ടാരം തീർത്തും കണ്ടിരിക്കേണ്ടതാണ്. സംസ്ക്കാരങ്ങൾ പലതും കൂടിച്ചേർന്നതാണ് ഇവിടം. ആനന്ദതുന്ദിലവും അന്യാദൃശ്യമായ ഭാവ പകർച്ചയുമാണ് ഇവിടെ നിന്നും അനുഭവവേദ്യമാകുന്നത്.

ബുദ്ധ സംസ്ക്കാരവും കേരള സംസ്ക്കാരവും പാശ്ചാത്യ സംസ്ക്കാരവും സമഞ്ജസമാകുന്ന നേർക്കാഴ്ചകൾ അറിവിന്റെ വാതായനങ്ങളെയാണ് വിഭാവന ചെയ്യുന്നത്.
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം നേരിൽ കാണാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്തവർ താഴെ കാണുന്ന വീഡിയോയിൽ പ്രസ് ചെയ്ത് കണ്ട ശേഷം, അത് നേരിൽ കാണണമെന്ന് സമന്വയം ന്യൂസ് അഭ്യർത്ഥിക്കുന്നു :

ഓച്ചിറ കൃഷ്ണപുരം കൊട്ടാരം അവിസ്മരണീയ കാഴ്ച; ചരിത്ര വൈജ്ഞാനിക മേഖലയിൽ ഒരു അപൂർവ്വ സമ്പത്ത്

- Advertisment -

Most Popular

- Advertisement -

Recent Comments