29.4 C
Kollam
Sunday, June 4, 2023
HomeEducationപ്ലസ് വൺ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു.

ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും.

നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട്ട്‌മെന്റും നീട്ടുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments