മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രമായി കിടിലന്‍ ലുക്കില്‍ നടന്‍ സുരേഷ് കൃഷ്ണയുടെ ചിത്രമാണ് റിലീസ് ചെയ്തത്. ഫെയ്സ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകരാണ് സ്റ്റില്‍ പുറത്തു വിട്ടത്.
ഉണ്ണി മുകുന്ദന്‍,കനിഹ, അനു സിതാര, പ്രചി ടെഹ്‌ലന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍,തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. എം ജയചന്ദനാണ് സംഗീതം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിയായ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.