കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കല്‍ ചന്ദ്രന്‍ ; മുഖ്യമന്ത്രിയായി മമ്മൂട്ടിയുടെ വണ്‍ ; ടീസര്‍ പുറത്ത്

53

‘കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് പേര്..’ കേരള രാഷ്ട്രീയത്തിന്റെ പ്രതിധ്വനിയുടെ സൂചനകള്‍ നല്‍കി മലയാള പ്രേക്ഷകര്‍ക്കായി മമ്മൂട്ടിയുടെ വണ്‍ സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറക്കി. കേരള മുഖ്യമന്ത്രിയായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമാണ്. ജനങ്ങളെ ഭരിക്കാനുള്ളതാകരുത് ജനാധിപത്യം ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാനുള്ളതാകണം എന്ന ഡയലോഗില്‍ ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. ഇത് തന്നെയാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

 

പ്രശസ്ത തിരക്കഥ കൃത്തുക്കളായ ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിരൂപക പ്രശംസ ഒട്ടേറെ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന പുതിയ ചിത്രമാണ് വണ്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.
ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ബാദുഷ എത്തുന്നു. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ് ചിത്രത്തില്‍. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. എഡിറ്റര്‍ നിഷാദ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

മമ്മൂട്ടി ,ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം കേരളക്കരയാകെ ഇളക്കി മറിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here