ഷൈലോക്കിന് ടിക്കറ്റ് കിട്ടാതിരുന്നവര്‍ അതിനൊപ്പം ഇറങ്ങിയ എന്റെ കുങ്ഫു മാസ്റ്ററിനു കയറി; വൈറലായി എബ്രിഡ് ഷൈന്റെ സംവിധായകനെ അഭിനന്ദിച്ചുള്ള കുറിപ്പ്

52

മമ്മൂട്ടി നായക വേഷത്തിലെത്തിയ എറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറിയ ചിത്രം കൂടിയായിരുന്നു ഷൈലോക്ക്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിത്രത്തെയും ഇതിന്റെ സംവിധായകനായ അജയ് വാസുദേവിനേയും അഭിനനന്ദിച്ച് രംഗത്തു വന്നിരിക്കുകയാണ് സംവിധായകനായ എബ്രിഡ് ഷൈന്‍. കത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

മാസ്സ് ചിത്രം കാണുന്ന പ്രേക്ഷകര്‍ എവിടെ കയ്യടിക്കും എവിടെ ആരവം മുഴക്കും എന്നുള്ള കണക്കുകൂട്ടല്‍ വളരെ റിസ്‌ക് നിറഞ്ഞ കാര്യമാണെന്നു പറയുന്ന എബ്രിഡ് ഷൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന കാലത്ത് തമിഴിലെ പ്രമുഖ സംവിധായകനെ അഭിമുഖം ചെയ്ത അനുഭവവും കത്തില്‍ വിവരിക്കുന്നു. അജയ് വാസുദേവിന്റെ ഷൈലോക്കിനെ മികച്ച രീതിയില്‍ തന്നെ അഭിനന്ദിക്കുന്നു. എന്നായിരുത്തു കത്തിലെ ഉള്ളടക്കം.

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

”പ്രിയപ്പെട്ട അജയ് വാസുദേവ്, ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന കാലത്ത് R.V. ഉദയകുമാര്‍ എന്ന തമിഴ് സിനിമ സംവിധായകന്റെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു അവസരം ലഭിച്ചു. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമലഹാസന്‍ തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. യജമാനന്‍ ശിങ്കാരവേലന്‍ ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ആണ്. അദ്ദേഹം ഇന്റര്‍വ്യൂവിന്റെ ഇടയില്‍ പറഞ്ഞു. ”ഏറ്റവും ഏറ്റവും ഏറ്റവും ബുദ്ധിമുട്ട് മാസ്സ് സിനിമകള്‍ ചെയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് തോളത്ത് ഇട്ട് പ്രത്യേക അംഗവിക്ഷേപത്തോടെ ഡയലോഗുകള്‍ പറയുമ്‌ബോള്‍ ആളുകള്‍ ആര്‍പ്പുവിളികളാലും ചൂളംവിളികളാലും തീയേറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്ക് കൂട്ടലാണ് ഏറ്റവും റിസ്‌ക്..”

”. സിനിമയുടെ ഏതൊക്കെഘട്ടത്തില്‍ ആ ആഘോഷത്തിന്റെ അലകള്‍ തിയേറ്ററില്‍ ഉണ്ടാവും എന്നത് വലിയ കണക്കുകൂട്ടല്‍ ആണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി”. റിയലിസ്റ്റിക് സിനിമകള്‍. നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് മേല്‍പ്പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ, അതിനൊപ്പം ഇറങ്ങിയ എന്റെ ‘കുങ്ഫു മാസ്റ്റര്‍’ കാണാനും കുറച്ച് ആളുകള്‍ കേറി സന്തോഷം. സ്‌നേഹപൂര്‍വ്വം എബ്രിഡ് ഷൈന്‍.’

LEAVE A REPLY

Please enter your comment!
Please enter your name here