എന്നും വിവാദങ്ങളുടെ തോഴന്‍, എന്ത് ചെയ്താലും അവസാനം കുറ്റക്കാരന്‍, ചില ഇടങ്ങളില്‍ തുല്യനീതി പലപ്പോഴും കിട്ടാറില്ലെന്ന് ബിഗ് ബോസ് രജിത് കുമാര്‍

71

ബിഗ് ബോസ് റിയാലിറ്റി ഷോ രണ്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ളത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ തന്നെ പറയും അത് ഡോ. രജിത് കുമാറിനാണെന്ന്. എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹം പരിപാടിയില്‍ നിന്ന് ഔട്ടായതോടെ ആരാധകര്‍ മുഴുവന്‍ കട്ട കലിപ്പിലായിരുന്നു. എന്തിനേറെപ്പറയുന്നു പരിപാടിയുടെ അവതാരകന്‍ ‘താരരാജാവ് ‘ എന്ന പട്ടം നല്‍കി മലയാള സിനിമാ പ്രേക്ഷകര്‍ വാഴ്ത്തുന്ന മോഹന്‍ലാലിന് വരെ രജിത് ആര്‍മിയുടെ സൈബര്‍ ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്നു.

പ്രഭാഷകനും അദ്ധ്യാപകനുമായ രജിത് കുമാര്‍ എന്നും വിവാദങ്ങളുടെ തോഴനാണ് എന്നതാണ് കഥയുടെ മറ്റൊരു പിന്നാമ്പുറം.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ നിരവധിപേരുടെ വെറുപ്പ് പിടിച്ചുപറ്റിയ രജിത് കുമാര്‍, പെട്ടെന്ന് ആളുകളുടെ കണ്ണിലുണ്ണിയായത് ബിഗ്‌ബോസിലൂടെയാണ്. ഷോയിലെ സൗമ്യമായ പെരുമാറ്റം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആളുകളുടെ പ്രീതി പിടിച്ചുപറ്റുന്നതിന് രജിത് കുമാറിനെ സഹായിച്ചു. പിന്നാലെ രജിത് ആര്‍മി രൂപം കൊണ്ടു. റിയാലിറ്റി ഷോയ്ക്കിടെ അദ്ദേഹത്തിന് പരിക്ക് പറ്റിയപ്പോള്‍ ആരാധകരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധവുമുണ്ടായി.മത്സരാര്‍ത്ഥിയായ ഫുക്രുവിന് നേരെ വധ ഭീഷണി വരെ വന്നു. എന്നാല്‍ ബിഗ്‌ബോസിലെ മത്സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെ വീണ്ടും അദ്ദേഹം വിവാദത്തില്‍പ്പെടുകയായിരുന്നു. അതോടെ ഷോയില്‍ നിന്നും പുറത്താവുകയും ചെയ്തു. രജിത് കുമാര്‍ പുറത്തായതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഫാന്‍സിന്റെ വക മോഹന്‍ലാലിനും കിട്ടി തെറിവിളി.
എന്നാല്‍ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രജിത് കുമാറിനെ സ്വീകരിക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. വിവാഹങ്ങളും ഉത്സവങ്ങളും വരെ മാറ്റിവയ്ക്കുന്ന സാഹചര്യത്തിലാണ് കൊച്ചുകുട്ടികളുള്‍പ്പെടെ ഇത്രയുമധികം ആളുകള്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയത്. പൊലീസുകാരുടെ വിലക്ക് മറികടന്നെത്തിയവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.തുല്യനീതി എന്ന് പറയുമ്പോഴും,തുല്യ നീതി ചില സ്ഥലത്ത് കിട്ടാറില്ലെന്നാണ് രജിത് കുമാര്‍ വിമാനത്താവളത്തില്‍വച്ച് പറഞ്ഞത്. അതോടൊപ്പം മനശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ വരുന്നതെന്നും, തനിക്ക് മനസിനു ശുദ്ധിയുള്ളതിനാല്‍ കൊറോണ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ബിഗ് ബോസ് രജിത് കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here