25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedനീ കറുത്തതല്ലേ; നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല

നീ കറുത്തതല്ലേ; നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല

തേൻതുള്ളികൾ

കറുത്തപട്ടം
-മസീന മാധവൻ

ആ ഏഴു വയസ്സുകാരൻ എല്ലാ കാര്യത്തിലും മിടുക്കനാണ്. എങ്കിലും നിറം കറുത്തതുകൊണ്ട് അവനെ വീട്ടുകാരും കൂട്ടുകാരും മാറ്റി നിർത്താറുണ്ടായിരുന്നു.
“നീ കറുത്തതല്ലേ, നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല.” കൂട്ടുകാർ പറയും.
“കറുത്ത നിറമുള്ള നിന്നെ എന്റെ അനിയനെന്നു പറയാൻ എനിക്ക് നാണമാ.”
വെളുത്തു സുന്ദരിയായ ചേച്ചി പറയും.
പലപ്പോഴും അവന്റെ കറുത്ത നിറത്തെയോർത്തവൻ
സങ്കടപ്പെട്ടിട്ടുണ്ട്.
ഒരിക്കൽ ബീച്ചിൽ പോയപ്പോൾ ആകാശം മുട്ടെ പട്ടങ്ങളെ പറപ്പിക്കുന്ന കുട്ടികളെ അവൻ കണ്ടു. അത്തരം ഒരു പട്ടം വാങ്ങി പറപ്പിക്കണമെന്ന് അവൻ ആഗ്രഹിച്ചു.
പട്ടം വിൽക്കുന്ന ആളിന്റെ അടുത്തു അവൻ ചെന്നു.
അയാളുടെ കയ്യിൽ പല വർണ്ണത്തിലുള്ള പട്ട ങ്ങളുണ്ടായിയുന്നു,
ചുവപ്പ്, കറുപ്പ്, പച്ച, നീല, വെള്ള… അങ്ങനെ പല നിറത്തിൽ. അതിൽ കറുത്ത നിറമുള്ള പട്ടം കയ്യിലെടുത്തിട്ട് പട്ടം വിൽപ്പനക്കാരനോട് അവൻ ചോദിച്ചു,
“ചേട്ടാ ഈ കറുത്ത പട്ടവും ആകാശം മുട്ടെ ഉയർന്നു പറക്കുമോ.?”
“എന്താ സംശയം.കറുത്ത പട്ടവും മറ്റു നിറത്തിലെ പട്ടങ്ങൾ പോലെ ഉയർന്നു പറക്കും.
നിറങ്ങളിലെന്തിരിക്കുന്നു,
കഴിവിലല്ലേ കാര്യം.”
അയാൾ പറഞ്ഞു.
അയാളുടെ വാക്കുകൾ അവനെ തൃപ്തിപ്പെടുത്തി.
അവൻ ഒരു കറുത്ത പട്ടം വാങ്ങി പറത്തി.
മറ്റു പട്ടങ്ങളെക്കാൾ ഉയരത്തിൽ തന്റെ പട്ടം പറക്കുന്നത് കണ്ട് അവൻ അത്യധികം ആഹ്ളാദിച്ചു .

- Advertisment -

Most Popular

- Advertisement -

Recent Comments