മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും . പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും .67–ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ചിത്രമുൾപ്പടെ മൂന്ന് അവാർഡുകളാണ് മരക്കാർ വാരിക്കൂട്ടിയത്. വിഎഫ്എക്സിനുള്ള പുരസ്കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹൻലാൽ അഭിനന്ദിച്ചു . ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്ക്കാണ് മരക്കാറിന് പുരസ്കാരം. ആന്റണിയാണ് ഈ നേട്ടത്തിനു കാരണക്കാരൻ. ഇങ്ങനെയൊരു ചിത്രമെടുക്കാൻ ധൈര്യം കാണിക്കുക, അതിനു കൂടെ നിൽക്കുക എന്നത് വലിയൊരു കാര്യമാണ്. ഈ സിനിമ കടന്നുപോയിരുന്നത് വളരെ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് . ഒരു വർഷത്തിൽ കൂടുതലായി ഞങ്ങൾ ആ ചിത്രം ഹോൾഡ് ചെയ്യുന്നു. അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാനിരുന്നത് .
ഈശ്വരകടാക്ഷത്താൽ അത് ചെയ്യാനാകുമെന്ന് ഞങ്ങൾ പ്രാർഥിക്കുന്നു.
എല്ലാവരുടെയും പ്രയത്നം കൊണ്ട് കിട്ടിയ അംഗീകാരമാണ് ഈ നേട്ടം . ഇത്രയും വലിയൊരു ബിഗ് ബജറ്റ് ചിത്രമെന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. ഞങ്ങൾ കാത്തിരിക്കുന്നത് പ്രേക്ഷകരുടെ അംഗീകാരത്തിനായാണ് .