25.8 C
Kollam
Thursday, July 25, 2024
HomeEntertainmentജനാർദനൻ കേരളം ഭരിച്ച കാലം ; മുഖ്യ മന്ത്രി ആയത് 12 തവണ

ജനാർദനൻ കേരളം ഭരിച്ച കാലം ; മുഖ്യ മന്ത്രി ആയത് 12 തവണ

ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര് ? ‘ഞാനല്ലാതെ വേറെ ആര് ‘ എന്ന് ജനാർദ്ദനൻ പറയും .ജനാർദനൻ സിനിമയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായത് 12 തവണയാണ് .രാഷ്ട്രീയ സിനിമകളിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി വേഷത്തിന് അവസരം ലഭിച്ച താരമാണ് ജനാർദനൻ.

മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനെയും ഇ.കെ. നായനാരെയും വി.എസ്.
അച്യുതാനന്ദനെയുമൊക്കെ അനുകരിച്ച് മുഖ്യമന്ത്രി വേഷം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു.
അവരുടെ സംസാരശൈലിയും ശരീരഭാഷയും മനസ്സിലാക്കിയ ശേഷമാണ് മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. കെ. കരുണാകരനെ അനുകരിച്ച് ആദ്യം മുഖ്യമന്ത്രിയായി വേഷമിട്ടത് ‘തലസ്ഥാനം’ സിനിമയിലാണ് . സിനിമ ഇറങ്ങി അൽപ നാൾ കഴിഞ്ഞ് വിമാനത്താവളത്തിൽ കെ. കരുണാകരനെ കണ്ടുമുട്ടി .അദ്ദേഹം ഓടിവന്നു കെട്ടിപ്പിടിച്ചു. മുഖ്യമന്ത്രി വേഷം മനോഹരമായെന്നു പറ‍ഞ്ഞു. ജീവിതത്തിൽ ലഭിച്ച വലിയ അംഗീകാരം പോലെയായി ആ അനുമോദനം.
ഏകലവ്യനിൽ ഇ.കെ. നായനാരെയാണ് ജനാർദനൻ അനുകരിച്ചത്: ‘ആ പടത്തിലെ മേക്കപ്പിൽ ഇ.കെ. നായനാരുടെ ഛായയും എനിക്കുണ്ടായിരുന്നു. നായനാരുടെ ബീഡി വലിക്കുന്ന ശീലം സിനിമയിൽ ഉൾപ്പെടുത്തി . ടിവിയിൽ ഈ സിനിമ കാണുമ്പോഴെല്ലാം നായനാരെ ഓർമിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട് ഒരു നടന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡല്ലേ ജനങ്ങളുടെ ഈ കമന്റ് എന്ന് ജനാർദനൻ ചോദിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments