24.7 C
Kollam
Wednesday, January 21, 2026
HomeEntertainmentCelebritiesമീനാക്ഷിയുടെ പിറന്നാള്‍ ; അടിച്ചുപൊളിച്ച് ദിലീപും കാവ്യയും

മീനാക്ഷിയുടെ പിറന്നാള്‍ ; അടിച്ചുപൊളിച്ച് ദിലീപും കാവ്യയും

താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. എന്താണ് താരുപുത്രന്മാരും പുത്രിമാരും ചെയ്യുന്നത് എന്നറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമിയിലേക്ക് എത്തുന്നത് പതിവായതു കൊണ്ട് തന്നെ പലരും സിനിമാ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന താരുപുത്രിയാണ് മീനാക്ഷി.
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരെ നേടാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.
 ദിലീപും കാവ്യ മാധവനും ചേര്‍ന്ന് മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. മീനാക്ഷിയുടെ കോളേജിലെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേരുവാന്‍ എത്തിയിരുന്നു. അതേസമയം കമന്റുകളിലൂടെ മിക്കവരും ചോദിക്കുന്നത് അമ്മ മഞ്ജു വാര്യരെ കുറിച്ചാണ്.
മഞ്ജു എവിടെയാണെന്നും മഞ്ജുവിനെ ക്ഷണിച്ചില്ലേയെന്നുമാണ് ചിലരുടെ കമന്റുകള്‍. അമ്മയും മകളുമുള്ള ചിത്രം കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ പിറന്നാള്‍ അടിപൊളി ആകുമായിരുന്നുവെന്ന്  അവര്‍ പറയുന്നു. മീനാക്ഷിയുടെ  പിറന്നാൾ ആഘോഷമാക്കിയ ദിലീപിനെയും കാവ്യയെയും സോഷ്യൽ മീഡിയ അഭിനന്ദിച്ചു .
- Advertisment -

Most Popular

- Advertisement -

Recent Comments