കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു “കുറുപ്പ് ” എന്ന പേരിൽ അഞ്ച് ഭാഷകളിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ദുൽഖർ സൽമാന്റെ വേറിട്ടൊരു ചിത്രമായിരിക്കും.
മലയാളം തമിഴ് തെലുങ്കു ഹിന്ദി കന്നഡ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത്.
ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് കടന്നു വന്ന സെക്കന്റ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകൻ.ഓൺലൈൻ പ്ലാറ്റ് ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ വലിയ ഓഫർ ലഭിച്ചെങ്കിലും തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം.
ചിത്രത്തിന്റെ മുടക്കു മുതൽ 35 കോടി രൂപയാണ് .
ആറ് മാസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ചു.കേരളത്തിന് പുറമെ അഹമ്മദാബാദ് , ദുബായ് , മംഗളുരു,മൈസൂർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ.
