25.1 C
Kollam
Tuesday, October 8, 2024
HomeNewsCrimeകുറുപ്പിനെ ഏവരും സഹർഷം സ്വാഗതം ചെയ്യുന്നു; ടൈറ്റിൽ കഥാപാത്രമായി ദുൽഖർ സൽമാൻ

കുറുപ്പിനെ ഏവരും സഹർഷം സ്വാഗതം ചെയ്യുന്നു; ടൈറ്റിൽ കഥാപാത്രമായി ദുൽഖർ സൽമാൻ

 ഇപ്പോഴും സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യചിഹ്നത്തിൽ അവശേഷിക്കുന്ന ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയ്ക്ക് ഉജ്ജ്വല വരവേല്‌പ്.
കോവിഡ് രണ്ടാം തരംഗത്തിൽ തിയേറ്ററുകൾ തുറന്നതോടെ മലയാള സിനിമയ്ക്ക് ആദ്യ സമ്മാനമായി വന്ന് ഭവിച്ചത് കുറുപ്പ് എന്ന സിനിമയാണ്. തീർത്തും കാണേണ്ട സിനിമ.
ആദ്യ ഷോയിൽ കണ്ടവരിൽ ഒരു പ്രേക്ഷകൻ പോലും സിനിമയെപ്പറ്റി ഒരു മോശ അഭിപ്രായവും പറഞ്ഞു കേട്ടില്ല. പകരം ഉഗ്രൻ, അത്യുഗ്രൻ, അത്യുജ്ജ്വലം എന്നിങ്ങനെയാണ് പറയുന്നത്.
കേരളത്തിൽ 450 തിയേറ്ററുകളിലും ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിംഗ്. മലയാളം കൂടാതെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നു.
സിനിമ ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന താണ്. ടൈറ്റിൽ കഥാപാത്രമായുള്ള ദുൽഖർ അതി ഗാംഭീര്യത പങ്കുവെയ്ക്കുന്നു. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരും നിലവാരം പുലർത്തുന്നു.
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകനും.
35 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻസും ചേർന്നാണ് നിർമ്മാണം. കഥ: ജിതിൻ ജോസ്. തിരക്കഥയും സംഭാഷണവും ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്ന്. ഛായാഗ്രഹണം: നിമിഷ് രവി. സംഗീതം: സുഷിൻ ശ്യാം. എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷൻ.
മുത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശോഭിത ധുലി പാലയാണ് ചിത്രത്തിലെ നായിക.
ബിഗ് സ്ക്രീനിലെ കാഴ്ച വേറിട്ടതും അനുഭൂതിയുമായി മാറുമ്പോൾ, അതിന്റെ ആസ്വാദനം യഥാർത്ഥത്തിൽ സിനിമയുടെ യശ്ശസിനെ ഉയർത്തി കാട്ടുകയാണ്. ഈ കാഴ്ചയാണ് സിനിമാ പ്രേക്ഷകരെ അത്യുന്ന തലങ്ങളിൽ എത്തിക്കുന്നത്.
തിയേറ്ററിലെ സ്ക്രീനിലെ ദൃശ്യചാരുതയും ശബ്ദ സഞ്ചലനങ്ങളും ആസ്വാദ്യതയിൽ ഒരു നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments