29 C
Kollam
Sunday, December 22, 2024
HomeEntertainmentമെമ്പർ രമേശനും തിരഞ്ഞെടുപ്പിനൊരുങ്ങി ; ജാസി ഗിഫ്റ്റിന്റെ ഇലക്ഷന്‍ ഗാനം ജനങ്ങളെ കയ്യിലെടുത്തിരിക്കുകയാണ്

മെമ്പർ രമേശനും തിരഞ്ഞെടുപ്പിനൊരുങ്ങി ; ജാസി ഗിഫ്റ്റിന്റെ ഇലക്ഷന്‍ ഗാനം ജനങ്ങളെ കയ്യിലെടുത്തിരിക്കുകയാണ്

അര്‍ജ്ജുന്‍ അശോകന്‍ നായകനായി എത്തുന്ന മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് . ഈയടുത്തായിരുന്നു ചിത്രത്തിലെ അലരെ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയഗാനത്തിന് ലഭിച്ചത്.
ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. ”നേരമായേ” എന്നു തുടങ്ങുന്ന ഇലക്ഷന്‍ സോങ് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ് . സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഗാനത്തിന്റെ വരികള്‍ ശബരീഷ് വര്‍മയുടേതാണ്. പാട്ടിൽ രാഷ്ട്രീയക്കാരുടെ രസകരമായ രംഗങ്ങളും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരനിര തന്നെയാണ് ചിത്രത്തിലേത്. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല, മാഗി ജോസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

- Advertisment -

Most Popular

- Advertisement -

Recent Comments