22.6 C
Kollam
Thursday, January 22, 2026
HomeEntertainmentCelebritiesകുറ്റവും ശിക്ഷയും ആസിഫ് അലി ചിത്രം ; റിലീസ് തീയേറ്ററുകളിൽ

കുറ്റവും ശിക്ഷയും ആസിഫ് അലി ചിത്രം ; റിലീസ് തീയേറ്ററുകളിൽ

രാജീവ് രവി സംവിധാനം ചെയ്തു, ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 2നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിനിടെ ചിത്രം ഒ.റ്റി.റ്റി റിലീസ് ആണെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാൽ ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് തീയേറ്ററുകളിൽ തന്നെ എത്തും എന്ന പ്രഖ്യാപനമാണ് ഉണ്ടായിട്ടുള്ളത്.
ഏറ്റവുമധികം യാഥാർഥ്യത്തോടടുടുത്തു നിൽക്കുന്ന ഒരു പോലീസ് സ്റ്റോറി എന്ന നിലയിലാണ് ‘കുറ്റവും ശിക്ഷയും’ കാത്തിരിക്കപ്പെടുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments