26.2 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാൾ കനി കുസൃതി ; റോഷന്‍ ആന്‍ഡ്രൂസ്

ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാൾ കനി കുസൃതി ; റോഷന്‍ ആന്‍ഡ്രൂസ്

ചിത്രത്തെ പ്രശംസിച്ച്  സംവിധായകൻ  റോഷൻ ആൻഡ്രൂസ് .
മലയാളത്തില്‍ ഇത്തരം സിനിമകള്‍ ഉണ്ടാകാറില്ല ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. റോഷന്‍ ആന്‍ഡ്രൂസ് അയച്ച സന്ദേശം സംവിധായകൻ സജിന്‍ ബാബു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
‘ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു- റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
‘കേവ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ബിരിയാണി റിലീസ് ചെയ്തത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മാര്‍ച്ച് 26ന് ചിത്രം തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments