തിരുവനന്തപുരം സ്വദേശിയായ ശരൺ (40 ) വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മോഹൻലാലിന്റെ ‘ചിത്രം’ എന്ന സിനിമയിലൂടെയായിരുന്നു ശരൺ രംഗപ്രവേശനം നടത്തിയത് .
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശരൺ എത്തിയത്. സിനിമാ-സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയാണ് ശരണിന്റെ മാതാവ് .
മൃതദേഹം ഇപ്പോൾ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.