27.1 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesഅഴിമതിക്കാരനായ പോലീസ് ഓഫീസറായി ഫഹദ് ഫാസില്‍ ; പുഷ്‌പയില്‍

അഴിമതിക്കാരനായ പോലീസ് ഓഫീസറായി ഫഹദ് ഫാസില്‍ ; പുഷ്‌പയില്‍

അല്ലുവിന്റെ പുഷ്‌പയില്‍ ഫഹദ് ഫാസില്‍ എത്തുന്നത് അഴിമതിക്കാരനായ പോലീസ് ഓഫീസറായി
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നതെന്ന് വിവരം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ചിത്രീകരണം പുനരാരംഭിക്കും. മഹാമാരി നിയന്ത്രണ വിധേയമായാല്‍ ഈ വര്‍ഷമൊടുവില്‍ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യാനാണ് തീരുമാനം. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. മൈത്രി മൂവീ മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രശ്മി മന്ദാനയാണ് നായിക.

- Advertisment -

Most Popular

- Advertisement -

Recent Comments