26.3 C
Kollam
Thursday, October 23, 2025
HomeEntertainmentCelebrities251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് ; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനo

251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് ; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനo

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ.മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആരാധകരില്‍ വന്‍ ആവേശമാണ് സൃഷ്​ടിച്ചിരിക്കുന്നത്​. എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി.ആർ- വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം വിതരണത്തിനെത്തിക്കുന്നത് ആഗസ്റ്റ് സിനിമാസാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments