28.4 C
Kollam
Saturday, April 26, 2025
HomeEntertainmentBollywoodഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ

ഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ

ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായെത്തുന്നത് നയൻതാര ആയിരിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് ഓദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അറ്റ്ലീയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments