കേരളത്തിലെ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തീയറ്ററുകൾ തുറക്കാൻ നിലവിലെ കോവിഡ് സാഹചര്യം അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു, പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോൾ സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തിൽ തീയേറ്ററുകൾ തുറക്കാനും അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.