ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.