25.8 C
Kollam
Monday, December 23, 2024
HomeEntertainmentCelebritiesലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്

ലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്

സിനിമാ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ എന്ന ഇതിഹാസ നടന്റെ 6 സിനിമകൾ

1. മരക്കാര്‍ അറബിക്കടലിന്റെ സിംഹം           പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍.                                        2. ആറാട്ട്
ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.                                                                                                                    3. റാം
ദൃശ്യത്തിനുശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്.                                                                                                                  4. ബറോസ്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്.                                              5. ട്വല്‍ത് മാന്‍
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ട്വല്‍ത് മാന്‍. 14 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയുടെ 90 ശതമാനവും ചിത്രീകരണവും ഇടുക്കി കുളമാവിലെ ഒരു റിസോര്‍ട്ടിലായിരുന്നു ചിത്രീകരിച്ചത്.                                                                      6. ബ്രോ ഡാഡി
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.                                                           

 

- Advertisment -

Most Popular

- Advertisement -

Recent Comments