27.8 C
Kollam
Saturday, December 21, 2024
HomeEntertainmentCelebrities'കുറുപ്പ്' റിലീസ് പ്രഖ്യാപിച്ചു ; തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ

‘കുറുപ്പ്’ റിലീസ് പ്രഖ്യാപിച്ചു ; തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ

കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ ചിത്രം ‘കുറുപ്പി’ന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോ​ഗികമായി പുറത്തുവിട്ടു. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖറാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയറ്ററുകളിലേക്കാണ് ആ വരവെന്നും താരം കുറിച്ചു. ചിത്രത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഒരുപാട് കാലം നീണ്ടുനിന്നെന്നും നിങ്ങളുടെ പിന്തുണയും നിരന്തരമായ ആവശ്യങ്ങളും കൊണ്ടുമാത്രമാണ് കുറുപ്പ് തിയേറ്ററുകളിലേക്കത്തുന്നതെന്നും ദുൽക്കർ കൂട്ടിച്ചേര്‍ത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments