27.9 C
Kollam
Wednesday, January 22, 2025
HomeEntertainmentആദ്യത്തെ വാര്‍ത്താപ്രചാരകനായി കരുതാവുന്ന പുരാണ കഥാപാത്രമാണ്‌ നാരദന്‍; ഒരു ആസ്വാദനം

ആദ്യത്തെ വാര്‍ത്താപ്രചാരകനായി കരുതാവുന്ന പുരാണ കഥാപാത്രമാണ്‌ നാരദന്‍; ഒരു ആസ്വാദനം

നാരദന്‍

ഒരു ആസ്വാദനം


കെ കെ മോഹൻദാസ്
ആദ്യത്തെ വാര്‍ത്താപ്രചാരകനായി കരുതാവുന്ന പുരാണ കഥാപാത്രമാണ്‌ നാരദന്‍. കാലം പിന്നിട്ടപ്പോള്‍ ആദ്യം റേഡിയോയും പിന്നീട്‌ ടി.വിയും വാര്‍ത്താപ്രചരണത്തിന്റെ അലകും പിടിയും മാറ്റിമറിച്ചു. ഇന്ന്‌ നമ്മുടെ കുടുംബ സദസ്സുകള്‍ അലങ്കരിച്ചുകൊണ്ട്‌ ടി.വി. താരമായതോടെ മാദ്ധ്യമ
രാജാക്കന്മാര്‍ തേര്‍വാഴ്ച നടത്തുന്ന ഈറ്റില്ലമായി അതു മാറിക്കഴിഞ്ഞിരിക്കുന്നു. ഒന്നാമനാകാന്‍ യുദ്ധതന്ത്രങ്ങൾ മെനഞ്ഞ്‌ പരസ്പരം വീഴ്ത്താന്‍ പോര്‍മുഖത്ത്‌ വെല്ലുവിളിച്ചും പടവെട്ടിയും തേര്‍വാഴ്ച നടത്തുന്നു.
ഈ കാലം അടയാളപ്പെടുത്താന്‍ ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിക്‌ അബു സംവിധാനം ചെയ്ത്‌ ടൊവിനോ തോമസ്സിനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന “നാരദന്‍” മാദ്ധ്യമരം
ഗത്തെ ജീര്‍ണ്ണാവസ്ഥയിലേക്ക് പ്രേക്ഷക്രശദ്ധ ക്ഷണിക്കുകയാണ്‌.

ടി.വി.പ്രേക്ഷകരുടെ ഇടയില്‍ ഏറെ ആരാധകരുള്ള ന്യൂസ്‌ മലയാളം ചാനലിലെ അവതാരകനായിരുന്ന യുവാവായ സി.പി യെന്ന ചന്ദ്ര പ്രകാശിനെ (ടൊവിനോ തോമസ്‌) ചാനല്‍ റേറ്റിങ്‌ കൂട്ടുവാനുള്ള പ്രോഗ്രാം ചെയ്യാന്‍ മാനേജ്മെന്റില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുന്നു. പ്രദീപെന്ന മറ്റൊരു ജേര്‍ണലിസ്റ്റ്‌ സി.പിയെ മറികടന്ന്‌ രംഗ്രപവേശം ചെയ്യുമ്പോള്‍ കളത്തിനു പുറത്താകുന്ന സി.പി
യുടെ പിന്നീടുള്ള ലക്ഷ്യം ഒന്നാമനാകുക എന്നതു മാത്രമായിരുന്നു . ലാഭക്കൊതിയന്മാരായ ബിസിനസ്സുകാര്‍ സി.പിയെ ചേര്‍ത്തു പിടിച്ച്‌ നാരദന്‍” എന്ന ന്യൂസ്‌ ചാനല്‍ ആരംഭിക്കുന്നതോടെ സി.പിയുടെ കുതിച്ചുചാട്ടം ആരംഭിക്കുകയായി. അസത്യത്തേയും അര്‍ദ്ധസത്യത്തേയും കൂട്ടുപിടിച്ച്‌
സി.പി മീഡിയ ലോകത്തെ എതിരില്ലാത്ത ഒരു ഡോണായി വളരുന്നു.

“ഞാന്‍ ഞാനെന്ന മന്ത്രം നാവിലും മനസ്സിലും ഇടതടവില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരുക്കൂ, ഈ ലോകം കീഴ്‌പ്പെട്ടിരിക്കും ” എന്ന ആത്മവിശ്വാസത്തോടെ തന്റെ നിലപാട്‌ സി.പി വ്യക്തമാക്കുന്നു
ണ്ട്‌. “എല്ലാ മനുഷ്യരിലും തിന്മ(അഴുക്ക്‌)യുണ്ട്‌ .ആ ചെളിയില്‍ നിന്നാണ്‌ നാം നമ്മുടെ വിജയത്തിന്റെ താമര വിരിയിക്കേണ്ടത്‌.” എന്ന്‌ സഹപ്രവര്‍ത്തകരെ സി.പി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. “ആരോപണം ആദ്യം, വിശദീകരണം രണ്ടാമത്‌.” എന്നത്‌ ഒരു ആപ്തവാക്യമായി സി.പി തന്നോട്‌ ചേര്‍ത്തുപിടിച്ചു. മാദ്ധ്യമധര്‍മ്മത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുള്ള മുന്നേററത്തിന അയാള്‍
ആദ്യം കണ്ടെത്തിയ ഇര മുതിര്‍ന്ന രാഷ്ര്രീയ നേതാവും വനം വകുപ്പു മ്രന്തിയുമായ ഗുരുദാസ്(കുഞ്ചന്‍)നായിരുന്നു. മന്ത്രിയുടെയുടെ പീഡനദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ബ്രേക്കിങ്‌ ന്യൂസാക്കിക്കൊണ്ടായിരുന്നു പുതിയ ചാനലിന്റെ തുടക്കംതന്നെ. സി.പിയുടെ സുഹൃത്തും എതിര്‍ ചേരി
ചാനല്‍ ജേര്‍ണലിസ്ററുമായ പ്രദീപ്‌ ജോണും(ഷറഫുദ്ദിന്‍) വേറൊരു സഹപ്രവര്‍ത്തകനായ മനു(രാജേഷ്‌ മാധവന്‍) വും അടുത്ത ഇരകളായി മാറുകയും ചെയ്തു.

ത്രില്ലര്‍ ചിത്രത്തിന്റെ ജനുസില്‍ പെടുത്താവുന്ന നാരദന്‍ സസ്പന്‍സിന്റെ അകമ്പടിയോടെ അവതരിപ്പിക്കുമ്പോള്‍ ആഷിക്‌ അബു എന്ന സംവിധായകന്റെ കയ്യൊപ്പ്‌ പ്രേക്ഷകന്‍ തിരിച്ചറിയുന്നുണ്ട്‌.

ചിത്രത്തിന്റെ ആദ്യ പകുതിയിലെ ആലസ്യം രണ്ടാം പകുതിയില്‍ ചടുലമാകുന്നുണ്ട്‌.പൊതുവേ വിരസമായ കോടതി രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവം നല്‍കുന്നതാണ്‌ ക്ലൈമാക്സ്‌ രംഗം.
തികച്ചും കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്‌ തിരക്കഥാകൃത്ത്‌ ഉണ്ണി ആര്‍ അവതരിപ്പിക്കുന്നത്‌.

ഒരു സാധാരണ അവതാരകനില്‍ നിന്നും ഒരു മീഡിയ ഡോണിലേക്കുള്ള വളര്‍ച്ചക്കിടയില്‍ ഒരുശൂന്യത പ്രേക്ഷകന് അനുഭവപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ചിന്തിക്കേണ്ടി വരുന്നതിന്റെ ബാദ്ധ്യത തിരക്കഥാകൃത്തിന്റേതാണ്‌. ചടുല താളത്തില്‍ മെന്റര്‍ ട്രെയിനറും നായകനുമൊത്തുള്ള
മോട്ടിവേഷന്‍ സീക്വന്‍സ്‌ പ്രേക്ഷകന് വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണെന്നും ചിന്തിക്കേണ്ടതാണ്‌.

നായകനു ചുറ്റും വട്ടമിട്ടു പറന്നുകൊണ്ട്‌ ചിത്രമനുവദിക്കുന്ന ക്യാന്‍വാസിനുള്ളില്‍ നിന്നുകൊണ്ട്‌ ഛായാഗ്രാഹകനായ ജഫര്‍ സാദിക്‌ തന്റെ ദൌത്യം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്‌.

ചടുലതാളം ആവശ്യപ്പെടുന്ന രംഗങ്ങളില്‍ പ്രത്യകിച്ചും എഡിറ്റിംഗ്‌ നിര്‍വ്വഹിച്ച സൈജു ശ്രീധറിന്റെ സാന്നിദ്ധ്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്‌. കലാസംവിധാനത്തിന്റെ ധാരാളിത്തം നാരദനില്‍ അന്യമായിട്ടാണ്‌ പ്രേക്ഷകന അനുഭവപ്പെടുക.

ശിഥിലമാകുന്ന നായകന്റെ പ്രണയത്തെ സ്പര്‍ശിച്ചുമാത്രം പോകുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ഒഴിവാക്കിയിരിക്കന്നു. സിംഹഭാഗവും ദ്രുതതാളമുള്ളചിത്രത്തില്‍ ശേഖര്‍ മേനോന്റെ പശ്ചാത്തലസംഗീതം പ്രേക്ഷകന അരോചകമല്ലാത്ത ആസ്വാദനക്ഷമത നല്‍കുന്നതാണ്‌.

നാരദനില്‍ കേന്ദ്ര കഥാപാത്രമായ ചന്ദ്രപ്രകാശിന് അമിതമായ പ്രാധാന്യമാണ്‌ നല്‍കിയിട്ടുള്ളത്‌.ആ കഥാപാത്രത്തിനു ചുറ്റും കറങ്ങുന്ന ഉപ്രഗഹങ്ങള്‍ മാത്രമാണ്‌ മറ്റെല്ലാ കഥാത്രങ്ങളും.

“ഒരു ജേര്‍ണലിസ്ററ്‌ കണ്ടെത്തേണ്ടത്‌ വൃത്തികേടാണ്‌. ചെളിയില്‍ നിന്നാണ്‌ നമ്മുടെ വിജയത്തിന്റെ താമര വിരിയിക്കേണ്ടത്‌.” എന്ന്‌ ഉരുവിടുന്ന മാദ്ധ്യമ ഡോണായി മാറുന്ന ചന്ദ്രപ്രകാശിനെയാണ്‌ ടൊവിനോ തോമസ്‌ അവതതരിപ്പിക്കുന്നത്‌. എവിടെയും ഒന്നാമനാകാനുള്ള ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നെഗററീവ്‌ ജേര്‍ണലിസം പയറ്റുന്ന സി.പിയെ ഉള്‍ക്കൊള്ളാന്‍ ടൊവിനോ ശ്രമിച്ചി
ട്ടുണ്ട്‌. വൈകാരിക ഭാവപ്രകടനങ്ങള്‍ക്ക്‌ ഇനിയും മിഴിവേകാന്‍ കഴിയുമെന്ന്‌ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നണ്ട്‌. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെ കാഴ്ചക്കാരുടെ മനസ്സില്‍ കൊരുത്തുവയ്ക്കാനും കഴിയണമല്ലോ.

നിര്‍ണ്ണായകമായ സന്ദര്‍ഭത്തില്‍ വക്കീലിന്റെ വേഷത്തില്‍ എത്തുന്ന അന്ന ബന്നിന്റെ സ്വതസിദ്ധമായ അഭിനയശൈലി പ്രശംസാര്‍ഹമാണ്‌.

“പൌരനുള്ളതില്‍ കൂടുതല്‍ ഒരവകാശവും ഒരു മാദ്ധ്യമസ്ഥാപനത്തിനുമില്ല. ചാനല്‍ ചര്‍ച്ചകളിലിരുന്ന്‌ നിങ്ങളാരും വിധി പറയണ്ട. അതിനു കോടതിയുണ്ട്‌.” എന്ന്‌ കോടതിയില്‍ തുറന്നടിക്കുന്ന മുന്‍സിഫ്‌ ചോതിയുടെ വേഷത്തില്‍ ഇന്ദ്രന്‍സ്‌ ശ്രദ്ധേയമായ പ്രകടനമാണ കാഴ്ചവയ്ക്കുന്നത്‌.

ചാനല്‍ നേതൃത്വനിരയിലുള്ള ജോയ്‌ മാത്യുവും വിജയരാഘവനും തിളങ്ങുമ്പോള്‍ വനം വകുപ്പു മന്ത്രി ഗുരുദാസനായുള്ള കുഞ്ചന്റെ വേഷപ്പകര്‍ച്ചയും ശ്രദ്ധേയമായി.

സീനിയര്‍ അഭിഭാഷകന്‍ ഗോവിന്ദമേനോന്റെ വേഷം രഞ്ജിപണിക്കരുടെ കയ്യില്‍ ഭ്രദമാകുകയും ചെയ്തു. പ്രദീപ്‌ ജോണെന്ന ചാനല്‍ പ്രവര്‍ത്തകനെ അവതരിപ്പിച്ച ഷറഫുദ്ദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്‌. രാജേഷ്‌ മാധവന്റെ പ്രകടനവും മിഴിവാര്‍ന്നതാണ്‌. ജാഫര്‍ ഇടുക്കിയും ജയരാജ്‌ വാര്യരും തന്മയത്വമുള്ള അഭിനയമാണ്‌ കാഴ്ചവച്ചിരക്കുന്നത്‌.
ആഷിക്‌ അബു എന്ന സംവിധായകന്‍ അടയാളങ്ങള്‍ ബാക്കിവച്ച്‌ മുന്നോട്ട്‌ തന്നെ പോകും എന്നു പ്രേക്ഷകര്‍ക്ക്‌ ഉറപ്പു തരുന്ന ചിത്രമാണ്‌ നാരദന്‍.

- Advertisment -

Most Popular

- Advertisement -

Recent Comments