29.3 C
Kollam
Thursday, January 2, 2025
HomeEntertainmentCelebritiesജയസൂര്യയ്ക്ക് പരിക്ക്

ജയസൂര്യയ്ക്ക് പരിക്ക്

സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്ക്. വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘തൃശൂര്‍ പൂരത്തിന്‍റെ ചിത്രികരണ വേളയിലാണ് ജയസൂര്യയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടു തന്നെ താരത്തിന് അല്‍പ്പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടെന്ന് താരം തല കറങ്ങി വീഴുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments