പൊതുഭാഷയായി ഹിന്ദി മാറണമെന്ന അമിത്ഷായുടെ വാഗഗദി ഒരു ഊളയായ നന്‍മ മരത്തിന് ചേരുന്നതെന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ തേടി എത്തില്ല. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ താറുമാറായിട്ടും അത് ഒന്നും വകവെയ്ക്കാതെ ഒരു ഭാഷ ഒരു രാജ്യം എന്ന വാദഗതിയിലേക്ക് എത്തപ്പെടാന്‍ അമിത് ഷായിലുണ്ടായ ചേതോവികാരത്തെ നമസ്‌ക്കരിക്കാതെ വയ്യ. ഇപ്പോഴിതാ അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ രജനീകാന്തും ശബ്ദം ഉയര്‍ത്തുകയാണ്. ഭാഷ എന്നത് ഒരു നാടിന്റെ സംസ്‌ക്കാരമാണെന്നും ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നുമാണ് അമിത്ഷായുടെ വാദത്തെ ഭേദിച്ച് രജനി കാന്ത് പറയുന്നത്.
‘ഇന്ത്യക്ക് മാത്രമല്ല ഏത് രാജ്യത്തിനും ഒരു പൊതുഭാഷ അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഹിന്ദി അടിച്ചേല്‍പിച്ചാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും’ രജനി പറയുന്നു.
ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ തൊടുത്തു വിട്ട അമ്പായിരുന്നു ഹിന്ദിവാദത്തിന് തുടക്കമിട്ടത്. രാജ്യമൊട്ടാകെ നിരവധി പേരാണ് ഇതിനെ എതിര്‍ത്ത് മു്‌ന്നോട്ട് വന്നിരിക്കുന്നത്.