കേരളത്തിന്റെ രാഷ്ട്രീയത്തെ പറ്റി പാതിമലയാളിയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാമിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുരളി കെ മേനോന്റെ ആദ്യ നോവലായ ‘ദ ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്സി’ന്റെ പ്രകാശന ചടങ്ങിലാണ് ജോണ്‍ ഉള്ളു തുറന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം ‘മോദി’ഫൈഡ് ആകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. മോദിഫൈഡ് ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം എന്നായിരുന്നു ജോണിന്റെ മറുപടി. പത്ത് മീറ്റര്‍ ദൂരത്തിനുള്ളില്‍ ക്ഷേത്രവും ക്രിസ്ത്യന്‍- മുസ്ലീം പള്ളികളും സമാധാനപരമായി പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലകൊള്ളുന്ന സമത്വ സുന്ദര നാടാണ് കേരളം.
മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇടകലര്‍ന്ന് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടമാണ് കേരളമെന്ന് ജോണ്‍ പറയുന്നു.