മലയാളത്തിന്റെ മനസ്സിനക്കരയിലൂടെ പറന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നയന്‍ താര വിവാഹിതയാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് വരന്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ ആദ്യവാരം ഉണ്ടാകുമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഗ്ലാമറസ് വേഷങ്ങളിലെത്തി തെന്നിന്ത്യ ഭരിച്ച താരം വിഘ്‌നേഷ് ശിവനുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയം മൂര്‍ച്ഛിച്ചതോടെ ഇരുവരും വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നയന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പാപ്പരാസികള്‍ ഇവരെ വട്ടമിട്ടത്. പലപ്പോഴായി പ്രണയത്തെ പറ്റി ചോദിച്ചപ്പോഴും മൗനമായിരുന്നു നയന്‍സിന്റെ മറുപടി. എന്നാല്‍ ഒടുവില്‍ നടി തന്നെ ഇക്കാര്യം തുറന്നു സമ്മതിക്കുകയായിരുന്നു. പിന്നീട് വിഘ്‌നേഷ് വീട്ടില്‍ കാര്യം അവതരിപ്പിക്കുകയും ബന്ധുക്കള്‍ നയന്‍ താരയുടെ അച്ഛനും അമ്മയുമായി സംസാരിക്കുകയായിരുന്നു. വിവാഹ തീയതി നിശ്ചയിച്ചതിനു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിവാഹം എവിടെ വെച്ചായിരിക്കും വിവാഹ വേദി എവിടെയാകും എന്നുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.