25.8 C
Kollam
Wednesday, September 18, 2024
HomeEntertainmentCelebritiesഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ

ബോളിവുഡിൽ അടക്കം തെന്നിന്ത്യൻ നായികമാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന കാലമാണിത്. ഒടിടി പ്ലാറ്റ്ഫോമുകളിലും മുൻനിര ബിഗ് ബജറ്റ് ചിത്രങ്ങളിലുമെല്ലാം തെന്നിന്ത്യയിലെ നടിമാരാണ് തിളങ്ങി നിൽക്കുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരും അവരുടെ പ്രതിഫല തുകയും.                                                                                 

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് നയൻതാര തന്നെ. ഒരേ സമയം മലയാളത്തിലും തമിഴിലേയും മുൻനിര നടിയാണ് നയൻസ്. നായികാ പ്രാധാന്യമുള്ള സിനിമകളിലും സൂപ്പർസ്റ്റാർ സിനിമകളിലുമെല്ലാം നയൻസിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഒരു സിനിമയ്ക്ക് 4 കോടി രൂപയാണ് നയൻസ് വാങ്ങുന്നത്.

അടുത്തിടെ താരമൂല്യം കുത്തനെ ഉയർന്ന നടിയാണ് സാമന്ത. കഠിനാധ്വാനവും കഴിവും കൊണ്ട് സ്വയം വളർന്ന നടി. ബോളിവുഡിലടക്കം ചുവടുവെക്കാനൊരുങ്ങുന്ന സാം ഒരു ചിത്രത്തിന് 3 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

ബാഹുബലിയിലൂടെ താരമൂല്യം ഉയർന്ന അനുഷ്ക ശർമയും ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

പൂജ ഹെഗ്ഡേയാണ് ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റൊരു നടി. തെലുങ്കിൽ ഏറ്റവും തിരക്കുള്ള നായികയാണ് പൂജ. തെലുങ്കിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചു. പ്രഭാസിനൊപ്പം രാധേശ്യാം ആണ് പൂജയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 3 മുതൽ 4 കോടി രൂപ വരെയാണ് പൂജ ഹെഗ്ഡേ ഒരു ചിത്രത്തിന് വാങ്ങുന്നത്.

ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ബോളിവുഡിൽ രണ്ട് ചിത്രങ്ങളാണ് ഈ തെന്നിന്ത്യൻ താരത്തിന്റേതായി ഒരുങ്ങുന്നത്. ഒരു ചിത്രത്തിന് 2.25 കോടി രൂപയാണത്രേ രശ്മികയുടെ പ്രതിഫലം.

മലയാളിയായ കീർത്തി സുരേഷും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിലുണ്ട്. മഹാനടിയിലൂടെ ശ്രദ്ധേയയായ കീർത്തി സുരേഷ് ഒരു ചിത്രത്തിന് 2 കോടിയാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വിവാഹശേഷം താരമൂല്യം കുത്തനെ ഉയർന്ന നടിയാണ് കാജൽ അഗർവാൾ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന തെന്നിന്ത്യൻ താരവും കാജൽ തന്നെ. 20 മില്യൺ ഫോളോവേഴ്സാണ് കാജൽ അഗർവാളിനുള്ളത്. 2 കോടി രൂപയാണ് താരം ആചാര്യ എന്ന ചിത്രത്തിൽ അഭിനയിക്കാനായി വാങ്ങിയത്.

ഒരു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന മറ്റൊരു നടി സായ് പല്ലവിയാണ്. ഏറ്റവും പുതിയ ചിത്രം ലൗ സ്റ്റോറിയും സൂപ്പർ ഹിറ്റായതോടെ സായ് പല്ലവിയുടെ താരമൂല്യവും കൂടി. 1.25 കോടി രൂപയാണ് സായ് പല്ലവിയുടെ പ്രതിഫലം.

 

- Advertisment -

Most Popular

- Advertisement -

Recent Comments