പറയേണ്ട കാര്യങ്ങള്‍ തന്നെ പറഞ്ഞു; നിലപാട് മാറ്റില്ല; പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിനെ കുറിച്ച് നസറുദ്ദീന്‍ ഷാ

118

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ.

താന്‍ ഇപ്പോഴും അന്നത്തെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് കത്തിലൂടെ പറഞ്ഞതെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും ഷാ പറഞ്ഞു.

മുംബൈയില്‍ നടന്ന ഇന്ത്യ ഫിലിം പ്രോജക്റ്റിന്റെ ഒമ്പതാം എഡിഷനില്‍ ആനന്ദ് തിവാരിയുമായി നടത്തിയ സംഭാഷണത്തിലാണ് നസറുദ്ദീന്‍ ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്ന ബോധ്യം ഇപ്പോഴുമുണ്ട്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. കാര്യമായ ജോലികളൊന്നുമില്ലാത്ത നിരവധി ആളുകള്‍ എന്നെ പല രീതിയിലും ആക്രമിച്ചു. ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഈ തുറന്ന വെറുപ്പ് എന്നെ ബാധിക്കും- ഷാ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here